Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിം, സ്പോർട്സ് സെൻറർ...

ജിം, സ്പോർട്സ് സെൻറർ ജോലികളിൽ 15 ശതമാനം ഇനി സൗദികൾക്ക്; ​സ്വദേശിവത്​കരണം 12 തൊഴിലുകളിൽ

text_fields
bookmark_border
gym,sports centre, soudi, job, സൗദി ന്യൂസ്, ജിം, സ്​പോർട്സ് സെന്റർ, തൊഴിലാളി
cancel
Listen to this Article

റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്​പോട്സ് കേന്ദ്രങ്ങളിലും 15 ശതമാനം ജോലികൾ സൗദി പൗരന്മാർക്ക്​ മാത്രമായി സംവരണം ചെയ്യുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വദേശിവത്​കരണം സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള സൗദി പൗരന്മാർക്ക് കൂടുതൽ പ്രചോദനാത്മകവും ഉൽപ്പാദനപരവുമായ തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഈ മാസം (നവംബർ) 18 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് സ്വദേശിവൽക്കരണം തീരുമാനം ബാധകമാകുക. പുരുഷ, വനിതാ ജിമ്മുകളിലെയും സപോ​ർട്സ് കേന്ദ്രങ്ങളിലെയും 12 തൊഴിലുകൾക്ക് ഇത് ബാധകമാകും. സ്‌പോർട്‌സ് കോച്ച്, പ്രഫഷനൽ ഫുട്‌ബാൾ കോച്ച്, സ്‌പോർട്‌സ് സൂപ്പർവൈസർ, പേഴ്‌സണൽ ട്രെയിനർ, പ്രഫഷനൽ അത്‌ലറ്റിക്‌സ് കോച്ച് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സ്വകാര്യ മേഖലയിലെ കായിക സേവനങ്ങളുടെ ഗുണനിലവാരം സ്വ​ദേശികവത്ക്കരണം വർധിപ്പിക്കുമെന്നും കായിക സ്ഥാപനങ്ങളിൽ കൂടുതൽ പ്രഫഷനൽ അന്തരീക്ഷത്തിന് സംജാതമാകുമെന്നും മാനവ വിഭവ ശേഷി മന്ത്രാലയം പറഞ്ഞു. സൗദികളെ ജോലിക്കെടുക്കാൻ സ്ഥാപനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള പരിപാടികൾ മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കുന്നുണ്ട്​. നിയമനം, പരിശീലനം, യോഗ്യത, തൊഴിൽ, ജോലി നിലനിർത്തൽ എന്നിവയ്ക്കുള്ള പിന്തുണ ഇതിൽ ഉൾപ്പെടുന്നു.

സൗദിവത്ക്കരണ നിരക്ക്, ലക്ഷ്യമിടുന്ന തൊഴിലുകൾ, നടപടിക്രമങ്ങൾ എന്നിവ വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയത്തി​െൻറ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങൾ ചട്ടങ്ങൾ പാലിക്കുകയും നടപ്പാക്കുകയും വേണം. നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും കായിക മന്ത്രാലയവും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പ്രഖ്യാപനം. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ തീരുമാനം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള തുടർനടപടികൾ ഇരുമന്ത്രാലയങ്ങൾ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soudi arabiaRiyadhsoudi news
News Summary - Saudis will now have 15 percent of gym and sports center jobs
Next Story