മൊബൈൽ ഫോൺമേഖലയിലെ സ്വദേശിവത്കരണത്തിൽ ഇളവ്
text_fieldsറിയാദ്: നിതാഖാത്ത് പരിഷ്കരണത്തിെൻറ ഭാഗമായി മൊബൈൽഫോൺമേഖലയിലെ സ്വദേശിവത്കരണത്തിൽ ഇളവ് വരുത്താൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു.ഇതിെൻറ ഭാഗമായി മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം 94 ശതമാനമായി കുറക്കും.
സ്വകാര്യ മേഖലയിലെ ഊർജിത സ്വദേശിവത്കരണത്തിന് തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന നിതാഖാത്ത് വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മൂന്ന് മുതലാണ് പരിഷ്കരണം വരുത്തുന്നത്. ചില മേഖലകളിലെ സ്വദേശിവത്കരണം പുനര്‍നിര്‍ണയിക്കാനും മന്ത്രാലയം തീരുമാനിച്ചു.
മൊബൈല്‍ വിൽപന മേഖലയില്‍ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കിയ ശേഷമാണ് ഇപ്പോള്‍ ഇളവ് നല്‍കുന്നത്. 94 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയാല്‍ സ്ഥാപനം താഴ്ന്ന പച്ചയിലും 96 ശതമാനമായാല്‍ ഇടത്തരം പച്ചയിലുമാവും.
ഉയര്‍ന്ന പച്ചയിലത്തൊന്‍ 98 ശതമാനം സ്വദേശികളുണ്ടാവണം. 92 ശതമാനം സ്വദേശികളായാല്‍ സ്ഥാപനം നിതാഖാത്ത് വ്യവസ്ഥയില്‍ മഞ്ഞ ഗണത്തിലും 90 ശതമാനമായാല്‍ ചുവപ്പ് ഗണത്തിലുമായിരിക്കുമെന്നും തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസ് പറഞ്ഞു. പുതിയ തീരുമാനം വന്‍കിട കമ്പനികൾക്കാണ് ഗുണം ചെയ്യുക. താഴ്ന്ന പച്ച ഗണത്തില്‍ പെടാന്‍ ഏറ്റവും ചുരുങ്ങിയത് ഇരുപത് സ്വദേശി ജീവനക്കാര്‍ക്ക് ഒരു വിദേശിയെ മാത്രമേ നിയമിക്കാന്‍ സാധിക്കൂ. അതിനാല്‍ ചെറുകിട കമ്പനികള്‍ക്ക് ഇതിൻറ ഗുണഫലം ലഭിക്കില്ല.
2016 സെപ്റ്റംബര്‍ മുതലാണ് മൊബൈല്‍ വിൽപന, റിപ്പയറിംങ് മേഖലയില്‍ സമ്പൂർണ സ്വദേശിവത്കരണം നടപ്പിലാക്കിയത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് ഈ മേഖലയില്‍ ജോലി നഷ്ടമായിരുന്നു.
രാജ്യത്തെ തൊഴില്‍ മേഖലയിലെ ഏതാനും സ്ഥാപനങ്ങളിലെ സ്വദേശിവത്കരണത്തിെൻറ തോതും തൊഴില്‍ മന്ത്രി വ്യക്തമാക്കി.
പെട്രോളിയം, ഗ്യാസ്, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയില്‍ 90 ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കും. നിര്‍മാണ, കരാർ മേഖലയില്‍ 15 ശതമാനം സ്വദേശികള്‍ മതിയാവും.
67 തരത്തിലുള്ള ബിസിനസ് സ്ഥാപനങ്ങളെ ആറ് ഗണങ്ങളായി തിരിച്ചാണ് സ്വദേശിവത്കരണത്തിെൻറ തോത് നിര്‍ണയിക്കുക. സ്വകാര്യ, വിദേശ സിലബിസലുള്ള സ്കൂളുകളിലും ഉയര്‍ന്ന ശതമാനം സ്വദേശിവത്കരണം നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.