സിഫ് കിരീടം എ.സി.സിക്ക്
text_fieldsജിദ്ദ: ജിദ്ദ പ്രവാസി സമൂഹം കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി നാലു മാസം നീണ്ടു നിന്ന സിഫ് ഈസ്‌റ്റീ ഫുട്്ബാൾ മാമാങ്കത്തിന് തിരശീല വീണു. എ ഡിവിഷൻ ഫൈനലിൽ സബീൻ എഫ്‌സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 നു തോൽപ്പിച്ച് ടി.എസ്.എസ് അഡ്വെടൈസിങ് എ.സി.സി ബി കിരീടമുയർത്തി. ഡി ഡിവിഷൻ ഫൈനലിൽ സോക്കർ ഫ്രീക്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് സ്പോർട്ടിങ് യുണൈറ്റഡ് തുടർച്ചയായ മൂന്നാം കിരീടം നേടി. വെറ്ററൻസ് ഫൈനലിൽ ട്രഷറർ ഇലവനെ തോൽപ്പിച്ച് പ്രസിഡൻറ് ഇലവൻ ചാമ്പ്യൻമാരായി. ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീളുകയായിരുന്നു എ ഡിവിഷൻ ഫൈനൽ.
കലാശക്കളിയുടെ നിലവാരത്തിലേക്ക് മത്സരം ഉയർന്നില്ല. ഷൂട്ടൗട്ടിൽ എ.സി.സിക്ക് വേണ്ടി ജാഫർ, അൻസാർ, ഖാലിദ്, ശിഹാബ് എന്നിവർ ഗോൾ നേടിയപ്പോൾ ഫൈസലിെൻറ കിക്ക് സാബിൻ ഗോളി ശറഫു തട്ടിയകറ്റി. സാബിന് വേണ്ടി റാഫി, മുനീർ, അനീസ് എന്നിവർ ഗോൾ നേടി. നിസാമിെൻറ കിക്ക് എ.സി.സി ഗോളി അബ്്ദുസ്സലാം തടഞ്ഞു. സഹലിെൻറ കിക്കാകെട്ട ബാറിൽ തട്ടി പുറത്തേക്ക് പോയി. എ.സി.സിയുടെ ഗോൾ കീപ്പർ അബ്ദുസ്സലാമാണ് മാൻ ഓഫ് ദി മാച്ച്. ജിദ്ദയിലെ മികച്ച രണ്ടു ജൂനിയർ അക്കാദമികൾ മാറ്റുരച്ച ഡി ഡിവിഷൻ ഫൈനലിൽ തുടക്കത്തിൽ താളം കണ്ടെത്താൻ സമയമെടുത്തെങ്കിലും കളിയുടെ സമസ്ത മേഖലയിലും സ്പോർട്ടിങ് യുണൈറ്റഡ് സോക്കർ ഫ്രീക്‌സിനെ നിഷ്പ്രഭമാക്കി.
ബാറിന് കീഴെ സോക്കർ കീപ്പർ മുഹമ്മദ് ഹാഫിസിെൻറ മികച്ച പ്രകടനമാണ് കൂടുതൽ ഗോളുകളിൽ നിന്നും അവരെ തടഞ്ഞത്. തുടർച്ചയായി മൂന്നാം കിരീടം നേടി ജൂനിയർ ഫുട്ബാളിൽ തങ്ങളുടെ അധീശത്വം സ്പോർട്ടിങ് യുണൈറ്റഡ് തെളിയിച്ചു. ജാസിം, അഹമ്മദ് ബാമഹ്‌റൂഫ്, ഇമ്രാൻ അബ്ദുല്ല എന്നിവരാണ് സ്പോർട്ടിങ്ങിെൻറ ഗോളുകൾ നേടിയത്. ജാസിം ഷിനാസാണ് മാൻ ഓഫ് ദി മാച്ച്. പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ, ഈസ്‌റ്റീ മാനേജിങ് ഡയറക്ടർ നവാസ് മീരാൻ, വി.പി മുഹമ്മദ് അലി, ആലുങ്ങൽ മുഹമ്മദ്, അൽഅറബി സ്വീറ്റ്സിെൻറ അബ്ദുറഹ്മാൻ, സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ടൂർണമെൻറിലെ മികച്ച കളിക്കാരായി എ ഡിവിഷനിൽ അബ്്ദുസ്സലാം (കീപ്പർ,- എ.സി.സി ബി), മുഹമ്മദ് അസ്‌ലം (ഡിഫൻഡർ, സബീൻ), റമീസ് (മിഡ് ഫീൽഡർ, റിയൽ കേരള), സിറാജ് (ഫോർവേഡ് , സബീൻ), ബി ഡിവിഷനിൽ സൈനുൽ ആബിദീൻ (കീപ്പർ, ജിദ്ദ ഫ്രണ്ട്സ്), ഉബൈസ് (ഡിഫൻഡർ, ന്യൂ കാസിൽ), ജാഫർ ( മിഡ്ഫീൽഡർ, -ജിദ്ദ എഫ്.സി), യൂസുഫ് കങ്കണ (ഫോർവേഡ്, -മക്ക ബി.സി.സി), സി ഡിവിഷനിൽ ഇംതിയാസ് മുഹമ്മദ് (കീപ്പർ, യൂത്ത് ഇന്ത്യ), ശരീഫ് നടുത്തൊടി (ഡിഫൻഡർ, സോക്കർ ഫ്രീക്സ്), ഹായിഫ് കളത്തിങ്ങൽ (മിഡ് ഫീൽഡർ, ഫാൽക്കൺ എഫ്.സി), അഫ്‌സാഹ് (ഫോർവേഡ്, ഫാൽക്കൺ എഫ്.സി), ഡി ഡിവിഷനിൽ മുഹമ്മദ് ഹാഫിസ് (കീപ്പർ, സോക്കർ), ഷാനിദ് മുക്കാൻ (ഡിഫൻഡർ, സോക്കർ ), രോഹിത് രാജൻ (മിഡ് ഫീൽഡർ, സോക്കർ ), ഇമ്രാൻ അബ്്ദുല്ല (ഫോർവേഡ്, സ്പോർട്ടിങ് യുണൈറ്റഡ്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.