റിയാദിൽ ‘സൈൻ ഓഫ് ഹോപ്’ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് നാളെ
text_fieldsറിയാദ്: പുതുതലമുറയെ ലഹരിയുടെയും മറ്റ് ദുഷ്പ്രവണതകളുടെയും പിടിയിൽനിന്ന് രക്ഷിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ‘സൈൻ ഓഫ് ഹോപ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഒരു ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് വെള്ളിയാഴ്ച നടക്കും. വൈകീട്ട് ഏഴിന് ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി. മാറുന്ന കാലഘട്ടത്തിൽ കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികളും ലഹരിയുടെ കടന്നുവരവും ആധുനിക ജീവിതശൈലിയും സമൂഹത്തിൽ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും ക്ലാസിൽ ചർച്ച ചെയ്യും. മോഡേൺ പാരന്റിങ്ങിന്റെ പ്രാധാന്യം ഈ കാലഘട്ടത്തിൽ എത്രത്തോളമുണ്ടെന്നും വിദഗ്ധർ വിശദീകരിക്കും. അന്താരാഷ്ട്ര ലഹരി വിരുദ്ധ കാമ്പയിൻ ‘റിസ’യുടെ സ്കൂൾ ആക്ടിവിറ്റി കൺവീനർ പത്മിനി യു. നായർ ഉദ്ഘാടനം ചെയ്യും.
പ്രമുഖ പാരൻറിങ് ലൈഫ് കോച്ച് സുഷമ ഷാൻ ക്ലാസ് നയിക്കും. ലഹരി നിരോധനം, മാനസികാരോഗ്യ സംരക്ഷണം, കുട്ടികളിലും മാതാപിതാക്കളിലും ആത്മവിശ്വാസം വളർത്തുന്ന വഴികൾ, ടെക്നോളജി കാലത്തെ മാതാപിതൃ ബന്ധങ്ങൾ, കുട്ടികളിലെ സംവേദനശേഷി വർധിപ്പിക്കൽ, പ്രായനുസൃത പഠനം, കുട്ടികൾക്ക് സ്വാതന്ത്ര്യവും അതിരുകളും നൽകുന്നതിലെ ശരിയായ മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സുഷമ ഷാൻ സംസാരിക്കും.
പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതിനായി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്കും കൺവീനർ റിയാസ് തിരൂർക്കാടും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.