പ്രവാസികളെ തഴഞ്ഞ സംസ്ഥാന ബജറ്റ്; ശക്തമായ പ്രതിഷേധവുമായി കേളി റിയാദ്
text_fieldsറിയാദ്: കേരളത്തിെൻറ സാമ്പത്തിക ഭദ്രതയ്ക്കും സാമൂഹിക പുരോഗതിക്കും നട്ടെല്ലായി നിലകൊള്ളുന്ന പ്രവാസി സമൂഹത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് മുഖ്യമന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേളി കലാ സാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതിവർഷം ലക്ഷക്കണക്കിന് കോടി രൂപ കേരളത്തിലേക്ക് അയച്ച് സംസ്ഥാനത്തിെൻറ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ സംരംഭങ്ങൾ, സാമൂഹ്യ സുരക്ഷ എന്നിവയിൽ കാര്യമായ പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കേളി ചൂണ്ടിക്കാണിക്കുന്നു. പ്രവാസികളെ വെറും വിദേശനാണ്യ വരുമാനത്തിെൻറ ഉറവിടമായി മാത്രം കാണുന്ന സമീപനമാണിത്. പ്രവാസി ക്ഷേമനിധി, പെൻഷൻ, മടങ്ങിയെത്തുന്നവരുടെ പുനരധിവാസം, തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള സഹായം, പ്രവാസി കുടുംബങ്ങളുടെ സുരക്ഷ എന്നിവയിൽ ബജറ്റ് പുലർത്തുന്ന മൗനവും, നോർക്കയുമായി ബന്ധപ്പെട്ട് പുതിയ സാമ്പത്തിക പിന്തുണയോ ലോക കേരള സഭയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോ പ്രഖ്യാപിക്കാത്തതും നിരാശാജനകമാണ്.
കേരളത്തിെൻറ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രവാസി സമൂഹത്തോടുള്ള ഈ അവഗണന തിരുത്തപ്പെടേണ്ടതുണ്ട്. പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണം.
പ്രവാസി സമൂഹത്തിെൻറ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാത്ത ഈ സമീപനത്തിനെതിരെ ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ വികാരം സർക്കാർ തിരിച്ചറിയണമെന്നും ബജറ്റിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നും കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

