പഹൽഗാം ആക്രമണത്തെ ശക്തമായി അപലപിക്കുന്നു -മെക് 7 ജുബൈൽ
text_fieldsമെക് 7 സെവൻ ജുബൈൽ ഘടകം മൗനപ്രാർഥന നടത്തിയപ്പോൾ
ജുബൈൽ: പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ജുബൈൽ വ്യായാമ കൂട്ടായ്മ മെക് 7. രാജ്യത്തെ ചിന്നഭിന്നമാക്കാൻ വേണ്ടിയാണ് നിഗൂഢമായ ഈ നീചപ്രവൃത്തികൾ ശത്രുക്കൾ ചെയ്യുന്നത്. വ്യായാമം ആരംഭിക്കുന്നതിന് മുമ്പ് ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർഥന നടന്നു.
നിഷ്പക്ഷമായ അന്വേഷണത്തിലൂടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും പ്രേരിപ്പിച്ചവരെയും വെളിയിൽ കൊണ്ടുവരുന്നതിന് രാഷ്ട്രം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഇതുകൊണ്ടൊന്നും രാജ്യത്തെ ഇല്ലാതാക്കാൻ കഴിയില്ല. മരിച്ചവരുടെ കുടുംബത്തിനും ആശിത്രർക്കും എല്ലാ സഹായ സഹകരണങ്ങളും സർക്കാർ ചെയ്യണമെന്നും അനുശോചന യോഗത്തിൽ മെക് 7 ജുബൈൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.