സൗദിയിലെ ഏഴ് പ്രദേശങ്ങളിൽ വേനൽമഴയ്ക്ക് സാധ്യത
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തെ ഏഴ് പ്രധാന മേഖലകളെയാണ് മഴ ബാധിക്കുക. ജീസാൻ, അസീർ എന്നീ മേഖലകളുടെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ കാറ്റും കൂടിയ മിതമായ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അൽ ബാഹ, മക്ക എന്നീ പ്രദേശങ്ങളുടെ മലയോര മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും. കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങൾ, നജ്റാൻ മേഖല, മദീനയുടെ മലയോര മേഖലകൾ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കിഴക്കൻ പ്രവിശ്യയുടെയും റിയാദിെൻറയും ചില ഭാഗങ്ങളിൽ ഉയർന്ന പകൽ താപനില തുടരുമെന്നാണ് പ്രവചനം. ഈ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. മക്ക, മദീന എന്നിവയുടെ തീരദേശ മേഖലകളിൽ പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച വളരെ കുറയാൻ ഇടയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

