48 ടൈഫൂൺ ഫൈറ്റർ ജെറ്റുകൾ; പ്രാഥമിക കരാറായി
text_fieldsജിദ്ദ: സൗദി വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാൻ ഇനി ടൈഫൂൺ ഫൈറ്റർ ജെറ്റുകളും. 48 ടൈഫൂൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പ്രാഥമിക കരാറിന് അമീർ മുഹമ്മദ് ബിൻ സൽമാെൻറ ബ്രിട്ടൻ സന്ദർശനത്തിൽ ധാരണയായി. ബ്രിട്ടീഷ് എയ്റോസ്പേസ് സിസ്റ്റംസ് നിർമിക്കുന്ന മാരകപ്രഹര ശേഷിയുള്ള ഇൗ ജെറ്റുകൾക്കുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരികയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിൽ പുതിയൊരധ്യായം തുറക്കുന്നതാണ് അമീർ മുഹമ്മദിെൻറ സന്ദർശനമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറല ഗവിൻ വില്യംസൺ സൂചിപ്പിച്ചു.
മധ്യപൂർവേഷ്യയുടെ സുരക്ഷയും ബ്രിട്ടീഷ് എയ്റോസ്പേസ് രംഗത്ത് തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതാണ് കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ 72 ടൈഫൂൺ ജെറ്റുകൾ റോയൽ സൗദി എയർഫോഴ്സിെൻറ നിരയിലുണ്ട്. ഇരട്ട എൻജിനോട് കൂടിയ ഇൗ വിവിധോദ്യോശ വിമാനം ആകാശയുദ്ധത്തിൽ മേൽക്കൈ നേടാൻ ഏറെ ഉപകരിക്കുന്നതാണ്. സൗദിക്ക് പുറമേ, ബ്രിട്ടൻ, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ് വ്യോമസേനകളുടെ പക്കലും ടൈഫൂണുകളുണ്ട്. 1994 ലാണ് ബ്രിട്ടീഷ് എയ്റോസ്പേസ് ഇൗ വിമാനം ആദ്യമായി അവതരിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.