നിർധനരായ മദ്റസ വിദ്യാർഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു
text_fieldsനിർധനരായ മദ്റസ വിദ്യാർഥികളുടെ ഫീസ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ കൈമാറുന്നു
റിയാദ്: തൃശൂർ ജില്ലയിലെ തളിക്കുളം മഹല്ല് പരിധിയിലുള്ള ഏഴ് മദ്റസകളിൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഫീസ് അടക്കാൻ കഴിയാത്ത മുഴുവൻ വിദ്യാർഥികളുടെയും ഈ വർഷത്തെ പഠനച്ചെലവ് തളിക്കുളം സൗദി പ്രവാസി കൂട്ടായ്മ ഏറ്റെടുത്തു. കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഇത്തവണയും വിദ്യാർഥികൾക്കുള്ള സഹായധനം സംഘടന വിതരണം ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുന്നോടിയായി അതത് മദ്റകളിൽവെച്ചാണ് തുക കൈമാറിയത്. ജുമാഅത്ത് പള്ളിയിൽ നടന്ന ചടങ്ങിൽ പള്ളി മുത്തവല്ലി ഹുസൈൻ മാളിയേക്കൽ, റിലീഫ് ചെയർമാൻ മുഹമ്മദ് നാസിം, സംഘടനയുടെ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ്, കമ്മിറ്റി അംഗങ്ങളായ ജമാൽ മക്ക, റഷീദ് നജ്റാൻ, ഹനീഫ ബുറൈദ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

