സംസ്ഥാന സർക്കാറിന്‍റെ കാപട്യം വ്യക്തമായി -തനിമ സാംസ്കാരിക വേദി
text_fieldsദമ്മാം: ചാർട്ടേഡ് വിമാനത്തിൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കണമെന്ന കേരള സർക്കാറിെൻറ നിർദേശം ഇന്ത്യൻ എംബസി സർക്കുലറിലൂടെ അറിയിച്ചതോടെ പ്രവാസികളോടൊപ്പമാണ് തങ്ങളെന്ന് അടിക്കടി പറയുന്ന സർക്കാറിെൻറ സമീപനത്തിലെ കാപട്യം മറനീക്കിവന്നിരിക്കുകയാണെന്ന് തനിമ സാംസ്കാരിക വേദി കേന്ദ്ര സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
വളരെ അപ്രായോഗികമായ നിർദേശം നൽകുക വഴി പ്രവാസികൾ ഇങ്ങോട്ട് വരണ്ടെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് കേരള സർക്കാർ. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും ഇങ്ങനെ ഒരു വ്യവസ്ഥ വെച്ചിട്ടില്ല. വന്ദേഭാരത് മിഷന് കീഴിൽ യാത്ര ചെയ്യുന്നവർക്കും കോവിഡ് ടെസ്റ്റിെൻറ ആവശ്യമില്ല.
മതസംഘടനകളും സന്നദ്ധ സംഘടനകളും നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറൻറീൻ സെൻററുകളൊരുക്കാൻ ആയിരത്തോളം സ്ഥാപനങ്ങൾ വിട്ടുനൽകാൻ സന്നദ്ധമായിട്ടും അതൊന്നും ഉപയോഗിക്കാൻ സന്നദ്ധമാകാതെ പ്രവാസികൾ നാട്ടിൽ എത്തിയാൽ സ്വന്തം ചെലവിൽ ക്വാറൻറീനിൽ പോകണമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ പ്രവാസികളുടെ മടക്കയാത്രക്ക് ഏതുവിധേനയും മാർഗതടസം സൃഷ്ടിക്കുകയാണ്.
പ്രവാസികളോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തെറ്റായ നിലപാടിൽ പ്രതിഷേധിക്കുന്നതായും പ്രവാസികളുടെ മടക്കയാത്രക്കുള്ള വഴി എളുപ്പമാക്കണമെന്നും തനിമ കേന്ദ്ര സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.