Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അൽകമീഡിയ’ ചർച്ച സംഗമം...

‘അൽകമീഡിയ’ ചർച്ച സംഗമം ശ്രദ്ധേയമായി

text_fields
bookmark_border
‘അൽകമീഡിയ’ ചർച്ച സംഗമം ശ്രദ്ധേയമായി
cancel
camera_alt

ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച ‘അ​ൽ​ക​മീ​ഡി​യ’ ച​ർ​ച്ചാ സം​ഗ​മം 

ജുബൈൽ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്കാരിക പ്രതിനിധികളുടെ ചർച്ചാ സംഗമം ‘അൽകമീഡിയ’ സമാപിച്ചു. പ്രവാസി രിസാലയുടെ പ്രചാരണ കാമ്പയിെൻറ ഭാഗമായി ‘അകലങ്ങളെ അക്ഷരമാക്കുന്ന രസതന്ത്രം’ എന്ന പ്രമേയത്തിലായിരുന്നു സംഗമം ഒരുക്കിയത്. ആർ.എസ്.സി സോൺ ചെയർമാൻ താജുദ്ധീൻ സഖാഫി അധ്യക്ഷത വഹിച്ചു. നാഷനൽ എക്സിക്യൂട്ടീവ് അംഗം ഉനൈസ് എർമാളം മുഖ്യ പ്രമേയ പ്രഭാഷണം നടത്തി. ആർ.എസ്.സി നാഷനൽ എക്സിക്യൂട്ടീവ് അംഗം ആഷിഖ് ആലപ്പുഴ മോഡറേറ്ററായി.

ഒ.ഐ.സി.സി ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, ജുബൈൽ മലയാള സമാജം പ്രസിഡൻറ് ബൈജു അഞ്ചൽ, മനോജ് കാലടി, ഐ.സി.എഫ് ഈസ്റ്റ് ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം കരീം ഖാസിമി, ജുബൈൽ ഫിനാൻസ് സെക്രട്ടറി ജലീൽ കൊടുവള്ളി, സെക്രട്ടറി നൗഫൽ ചിറയിൽ, ആർ.എസ്.സി നാഷനൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സഹദ് കണ്ണാപുരം, ഷഫീഖ് കുമ്പള എന്നിവർ ചർച്ചയിൽ സംസാരിച്ചു. ജുബൈൽ 101-ൽ വെച്ച് നടന്ന വിപുലമായ ഈ ചർച്ചാ സംഗമത്തിൽ ജഅ്ഫർ സഖാഫി കട്ടിപ്പാറ സ്വാഗതവും ഫഹീം ചാവക്കാട് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsSaudi Arabian News
News Summary - The ‘Alkamedia’ discussion meeting was notable
Next Story