സൗദിയിലെ ആദ്യത്തെ ആർട്സ് കോളജ് പ്രവർത്തനം ആരംഭിച്ചു
text_fieldsസൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് സാംസ്‌കാരിക ഡെപ്യൂട്ടി മന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫയാസും സർവകലാശാല മേധാവി ഡോ. ബദ്റാൻ അൽഉമറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ ആർട്സ് കോളജ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയവും റിയാദിലെ കിങ് സഉൗദ് സർവകലാശാലയും ചേർന്നാണ് കോളജ് ആരംഭിച്ചിരിക്കുന്നത്. കിങ് സഉൗദ് സർവകലാശാല തിയറ്ററിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക ഡെപ്യൂട്ടി മന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫയാസും സർവകലാശാല മേധാവി ഡോ. ബദ്റാൻ അൽഉമറും ചേർന്ന് കോളജ് ഉദ്ഘാടനം ചെയ്തു.
ഡിസൈൻ, പെർഫോമിങ് ആർട്‌സ്, വിഷ്വൽ ആർട്സ് എന്നീ മൂന്ന് പുതിയ ഡിപ്പാർട്ട്‌മെന്‍റുകളുണ്ട്. സാംസ്കാരിക മന്ത്രാലയം കിങ് സഉൗദ് സർവകലാശാല, മറ്റ് പ്രശസ്തമായ ദേശീയ സർവകലാശാലകൾ എന്നിവ തമ്മിലുള്ള സാംസ്കാരികവും ശാസ്ത്രീയവുമായ സഹകരണത്തിെൻറ തുടക്കമാണിത്.
ഗ്രാഫിക് ഡിസൈൻ, ഫാഷൻ, ജ്വല്ലറി എന്നിവ പഠിപ്പിക്കുന്നതിൽ ബന്ധപ്പെട്ട ഡിസൈൻ ഡിപ്പാർട്ട്‌മെൻറ്, തിയറ്റർ സയൻസിലെ പഠനങ്ങൾക്കുള്ള പെർഫോമിങ് ആർട്‌സ് ഡിപ്പാർട്ട്‌മെൻറ്, സിനിമ, സംഗീതം, പെയിൻറിങ്, ശിൽപം, അറബിക് കാലിഗ്രാഫി എന്നിവക്ക് വിഷ്വൽ ആർട്സ് ഡിപ്പാർട്ട്മെൻറ് എന്നിങ്ങനെ ഒരു കൂട്ടം കലാസാംസ്കാരിക വകുപ്പുകൾ പുതിയ കോളജിൽ ഉൾപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.