മൂന്നാമത് വേൾഡ് ഡിഫൻസ് ഷോ അടുത്തവർഷം ഫെബ്രുവരിയിൽ റിയാദിൽ
text_fieldsറിയാദ്: മൂന്നാമത് ലോക പ്രതിരോധ പ്രദർശനമായ ‘വേൾഡ് ഡിഫൻസ് ഷോ 2026’ന് ഫെബ്രുവരിയിൽ റിയാദ് ആതിഥേയത്വം വഹിക്കും. ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (ഗാമി) സംഘടിപ്പിക്കുന്ന പരിപാടി പ്രതിരോധമന്ത്രി കൂടിയായ ഗാമി ഉപാധ്യക്ഷൻ അമീർ ഖാലിദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി എട്ടു മുതൽ 12 വരെയാണ് ഷോ അരങ്ങേറുക.വിവിധ മേഖലകളിൽ കേന്ദ്രീകൃതമായ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനങ്ങൾക്ക് ‘ഗോൾഡ് സ്റ്റാൻഡേഡ്’ സൃഷ്ടിക്കുകയാണ് ഷോയുടെ ലക്ഷ്യം. ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും, അതോറിറ്റികൾ, കമ്പനികൾ എന്നിവയുടെയും പൂർണ പിന്തുണയും സൗദിയിലെ പൊതുമേഖലയും സ്വകാര്യമേഖലയുമുള്ള പ്രധാന സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഇതിനുണ്ടാവും.
രാജ്യത്തിന്റെ വിഷൻ 2030 അനുസരിച്ച് 50 ശതമാനം സൈനിക ചെലവ് പ്രാദേശികവത്കരിക്കാനുള്ള നേതൃത്വത്തിന്റെ ഉറച്ച പ്രതിബദ്ധതയുടെ തുടർച്ചയാണ്. നവീകരണത്തിനും, ആഗോള പങ്കാളിത്തങ്ങൾ വളർത്താനും, ഭൂമിശാസ്ത്ര സ്ഥാനം പ്രയോജനപ്പെടുത്താനും, സൗദിയുടെ വ്യവസായ ശേഷികളെ പരമാവധി പ്രയോജനപ്പെടുത്താനും ഉള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണിത്.2026ലെ പരിപാടി സർക്കാർ-വ്യവസായ സഹകരണത്തെ അടിസ്ഥാനമാക്കി ആഗോള പ്രതിരോധ വിതരണ ശൃംഖല ഒന്നിച്ചു ചേരാനും, ആശയങ്ങൾ പങ്കിടാനും, ബിസിനസ് നടത്താനും പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കും. വിപുലീകരിച്ച വേദി സൗകര്യങ്ങൾ, അത്യാധുനിക ഉള്ളടക്കം, സാങ്കേതിക കൈമാറ്റം, പ്രതിഭ വികസനം എന്നിവയിൽ ശക്തമായ ശ്രദ്ധ തുടങ്ങിയവയെല്ലാം കൂടി ‘വേൾഡ് ഡിഫൻസ് ഷോ 2026’നെ ആഗോള പ്രതിരോധ വ്യവസായത്തിന്റെ ഭാവി നിർണ്ണയിക്കുന്ന പ്ലാറ്റ്ഫോമാക്കി മാറ്റുമെന്ന് കാണാക്കപ്പെടുന്നു.
2026 ലെ ‘വേൾഡ് ഡിഫൻസ് ഷോ 2026’ പതിപ്പിൽ ആദ്യ പരിപാടിയുമായി താരതമ്യം ചെയ്യുമ്പോൾ പ്രദർശന വിസ്തീർണം 58 ശതമാനം വർധിപ്പിക്കും. ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് രൂപകൽപന ചെയ്തിരിക്കുന്ന വേദി, സഹകരണവും പങ്കാളിത്ത വികസനവും സന്ദർശകാനുഭവത്തിന്റെ നിലവാരവും ഗണ്യമായി മെച്ചപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.