Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു

text_fields
bookmark_border
Shammi Bhushan
cancel

ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന്​ മലയാളി ദമ്മാമിൽ നിര്യാതനായി. തിരുവനന്തപുരം വക്കം സ്വദേശി കൊച്ചുവറുവിളാകം ഗോമതി ഭവനിൽ പരേതനായ ബാബു ശശി ഭൂഷണി​െൻറ മകൻ ഷമ്മി ഭൂഷണാണ് (49) മരിച്ചത്. അൽദ്രീസ് പെട്രോളിയം ആൻഡ് ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനാണ്​.

ശാരീരികമായ അസ്വസ്ഥത​കളെ തുടർന്ന്​ സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടുകയും രണ്ട് ദിവസമായി ജോലിക്ക്​ പോകാതെ മുറിയിൽ വിശ്രമിക്കുകയുമായിരുന്നു. എന്നാല വ്യാഴാഴ്ച രോഗം മൂർച്ഛിച്ചു. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയ സഹപ്രവർത്തകർ അവശനിലയിൽ ഷമ്മിയെ കാണുകയും ഉടൻ റെഡ് ക്രസൻറ്​ ആംബുലൻസിൽ ദമ്മാം സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്​. ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികാരികൾ പൂർത്തീകരിക്കുന്നു.

കലാകാരൻ കൂടിയായ ഷമ്മി ഭൂഷൺ ദമ്മാമിലെ പ്രവാസി കൂട്ടായ്​മകളുടെ വേദികൾക്ക്​ സുപരിചതനായ ഗായകനാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram nativeheart attackGulf ObituaryLatest News
News Summary - Thiruvananthapuram native dies of heart attack in Dammam
Next Story