Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതി ആക്രമണ ഭീഷണി, സൗദിയിലെ 10 നഗരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി സിവിൽ ഡിഫൻസ്

text_fields
bookmark_border
അപകടസാധ്യത ഒഴിവായതായി പിന്നാലെ പ്രഖ്യാപനം
ഹൂതി ആക്രമണ ഭീഷണി, സൗദിയിലെ 10 നഗരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി സിവിൽ ഡിഫൻസ്
cancel

റിയാദ്: സൗദി അറേബ്യക്ക് നേരെ ഹൂതി ആക്രമണ ഭീഷണി തുടരുന്ന പശ്ചാത്തലത്തിൽ തലസ്ഥാനമായ റിയാദ് ഉൾപ്പടെ 10 നഗരങ്ങളിലും ചെറിയ പട്ടണങ്ങളിലും വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി സിവിൽ ഡിഫൻസ് തുടർച്ചയായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഏകദേശം 30 മിനിറ്റിനുള്ളിൽ അടുത്തടുത്തായി നൽകിയ മുന്നറിയിപ്പുകൾക്ക് പിന്നാലെ, പ്രദേശങ്ങളിലെ അപകടസാധ്യത ഒഴിവായതായി അധികൃതർ അറിയിച്ചു.

റിയാദ്, അൽഖർജ്, ജിദ്ദ, ത്വാഇഫ്, യാംബു, അൽ ഉല, ഖമീസ് മുശൈത്ത്, ജിസാൻ, അബഹ എന്നീ നഗരങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരുന്നത്. റിയാദ്, ജിദ്ദ, ത്വാഇഫ്, യാംബു, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ രണ്ടുവീതവും അൽഖർജ്, അൽ ഉല, ജിസാൻ, അബഹ എന്നിവിടങ്ങളിൽ ഓരോന്നു വീതവും മുന്നറിയിപ്പുകളാണ് ലഭിച്ചത്.

പിന്നീട് ബാധിത പ്രദേശങ്ങളിൽ അപകടഭീഷണി പൂർണമായും ഒഴിവായതായി വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പും സിവിൽ ഡിഫൻസ് പുറപ്പെടുവിച്ചു. രാജ്യം ലക്ഷ്യമിട്ട് ഹൂതി മിലിഷ്യ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അധികൃതർ സമീപകാലത്തായി വിവിധ നഗരങ്ങളിൽ അടിയന്തര ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Threat of attack; Civil Defense issues alert in 10 cities of Saudi Arabia
Next Story