'പള്ളിച്ചട്ടമ്പി'യുമായി ടോവിനോ തോമസ് ദമ്മാമിലേക്ക്; സീക്കോ ഹൈപ്പർ അൽ വഫയിൽ ട്രൈലർ ലോഞ്ച് വ്യാഴാഴ്ച
text_fieldsദമ്മാം: പ്രവാസി മലയാളികൾക്ക് ആവേശം പകരാൻ മലയാളത്തിെൻറ പ്രിയ താരം ടോവിനോ തോമസും തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയ സാന്നിധ്യം കയാഡു ലോഹാറും സൗദി അറേബ്യയിലെത്തുന്നു. ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ‘പള്ളിച്ചട്ടമ്പി’യുടെ ട്രൈലർ ലോഞ്ച് വ്യാഴാഴ്ച (ഏപ്രിൽ രണ്ട്) രാത്രി എട്ടിന് ദമ്മാം സീക്കോയിലെ ഹൈപ്പർ അൽ വഫയിൽ വെച്ച് നടക്കും.
മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമയുടെ എക്സിക്ലുസീവ് ട്രൈലർ ലോഞ്ച് ഇന്ത്യക്ക് പുറത്ത് വെച്ച് സംഘടിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. സൂപ്പർ ഹിറ്റ് ചിത്രം ‘ജനഗണമന’യിലൂടെ ഇന്ത്യൻ സിനിമയിൽ തേൻറതായ ഇടം കണ്ടെത്തിയ പ്രമുഖ സംവിധായകൻ ഡിജോ ജോസ് ആൻറണിയും പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ഹൈപ്പർ അൽ വഫയും ഡിജിറ്റൽ ഡൈനോയും സംയുക്തമായാണ് ഈ മെഗാ ഷോ സംഘടിപ്പിക്കുന്നത്. സിനിമാ പ്രേമികൾക്കും ആരാധകർക്കും പ്രവേശനം തികച്ചും സൗജന്യമാണ്. ബിഗ് ബജറ്റ് ചിത്രമായ ‘പള്ളിച്ചട്ടമ്പി’യെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കാനും പ്രിയ താരങ്ങളെ നേരിൽ കാണാനുമുള്ള ആവേശത്തിലാണ് പ്രവാസി മലയാളി സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

