തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ജിദ്ദയിലെത്തി
text_fieldsജിദ്ദ: തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഔദ്യോഗിക സന്ദർശനത്തിനായി വെള്ളി ജിദ്ദയിലെത്തി. കിങ് അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മക്ക പ്രവിശ്യാ ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽഅസീസിെൻറ നേതൃത്വത്തിൽ ഉഷ്ണളമായ സ്വീകരണത്തോടെ എതിരേറ്റു. സഹമന്ത്രിയും ശൂറ കൗൺസിൽ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാംഗവും അകമ്പടി മന്ത്രിയുമായ ഡോ. ഇസാം ബിൻ സഅദ് ബിൻ സഈദും വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
ജിദ്ദ മേയർ ഇഹ്സാൻ ബാഫഖീഹ്, തുർക്കിയയിലെ സൗദി അംബാസഡർ ഫഹദ് ബിൻ അസ്അദ് അബു അൽ നസർ, സൗദിയിലെ തുർക്കിയ അംബാസഡർ അംറുല്ല ഇഷ്ലർ എന്നിവരും സ്വീകരണച്ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൂടാതെ, മക്ക പ്രവിശ്യ ആക്ടിങ് പൊലീസ് ഡയറക്ടർ മേജർ ജനറൽ ഉസ്മാൻ അൽ യൂസഫ്, മക്ക പ്രവിശ്യാ റോയൽ പ്രോട്ടോക്കോൾ ഡയറക്ടർ അഹമ്മദ് അൽ ദാഫിർ എന്നിവരും സ്വീകരണ ചടങ്ങുകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

