Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ കി​ങ്​...

ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ല്ല സ്‌​പോ​ർ​ട്‌​സ് സി​റ്റി​യി​ൽ ര​ണ്ട്​ ഹോ​ട്ട​ലു​ക​ൾ നി​ർ​മി​ക്കും

text_fields
bookmark_border
ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ല്ല സ്‌​പോ​ർ​ട്‌​സ് സി​റ്റി​യി​ൽ ര​ണ്ട്​ ഹോ​ട്ട​ലു​ക​ൾ നി​ർ​മി​ക്കും
cancel

ജി​ദ്ദ: ജി​ദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ല്ല സ്‌​പോ​ർ​ട്‌​സ് സി​റ്റി​യി​ൽ ര​ണ്ട് ഹോ​ട്ട​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ക​രാ​റു​ക​ളി​ൽ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളു​മാ​യി ഒ​പ്പു​വെ​ച്ച​താ​യി കാ​യി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​ഷാ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ് ഡെ​വ​ല​പ്‌​മെ​ന്റ്​ ക​മ്പ​നി, ഐ.​എ​ച്ച്.​ജി ഹോ​ട്ട​ൽ​സ് ആ​ൻ​ഡ് റി​സോ​ർ​ട്ട്സ് ഗ്രൂ​പ്, സു​ഹൈ​ർ ഫാ​ഇ​സ്​ ക​മ്പ​നി എ​ന്നി​വ​യു​മാ​യാ​ണ് ക​രാ​ർ ഒ​പ്പു​വെ​ച്ച​തെ​ന്ന്​ മ​ന്ത്രാ​ല​യം എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ വ്യ​ക്ത​മാ​ക്കി.

കി​ങ്​ അ​ബ്​​ദു​ല്ല സ്‌​പോ​ർ​ട്‌​സ് സി​റ്റി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, അ​ത്‌​ല​റ്റു​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഹോ​ട്ട​ൽ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക, സ്‌​പോ​ർ​ട്‌​സ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ൽ ആ​ഗോ​ള പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​യും സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

ഹോ​ട്ട​ൽ വി​സ്തീ​ർ​ണം 16,000 ച​തു​ര​ശ്ര മീ​റ്റ​റും ഉ​യ​രം 147 മീ​റ്റ​റു​മാ​ണ്. 585 മു​റി​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ പ്ര​ത്യേ​ക ഫാ​ൻ സോ​ൺ, ഹെ​ൽ​ത്ത്, സ്പോ​ർ​ട്സ് ക്ല​ബ്ബു​ക​ൾ, നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ, ര​ണ്ട് ഹോ​ട്ട​ലു​ക​ൾ​ക്കു​ള്ളി​ലെ ഒ​രു കൂ​ട്ടം അ​ന്താ​രാ​ഷ്​​ട്ര റെ​സ്​​റ്റാ​റ​ന്റു​ക​ളും ക​ട​ക​ളും അ​ത്​​ല​റ്റു​ക​ൾ​ക്കാ​യി നി​യു​ക്ത സ്ഥ​ല​ങ്ങ​ൾ, സ​മ്മേ​ള​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്ന​തി​ന് നി​യു​ക്ത ഹാ​ളു​ക​ളും സ്ഥ​ല​ങ്ങ​ളും എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും കാ​യി​ക​ മ​ന്ത്രാ​ല​യം സൂ​ചി​പ്പി​ച്ചു.

കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​​ന്റെ ദ​ർ​ശ​ന​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളു​ടെ ഒ​രു വി​പു​ലീ​ക​ര​ണ​മാ​ണ് ഈ ​പ​ദ്ധ​തി. സ്പോ​ർ​ട്സ് സി​റ്റി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ലൂ​ടെ ആ​ക​ർ​ഷ​ക​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്തു​കൊ​ണ്ട് സ്വ​കാ​ര്യ മേ​ഖ​ല​യെ കാ​യി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന യാ​ത്ര​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ‘സൗ​ദി വി​ഷ​ൻ 2030’ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നും ഇ​ത് നേ​രി​ട്ട് സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും കാ​യി​ക​ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsMinistry of SportsSports CityLatest NewsSaudi Arabian News
News Summary - Two hotels to be built in Jeddah's King Abdullah Sports City
Next Story