യു.ഡി.എഫ് വിജയം ജനഹിതത്തിെൻറ പ്രതിഫലനം; ജിദ്ദയിൽ ആവേശകരമായ വിജയാഘോഷം
text_fieldsജിദ്ദ: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ തിളക്കമാർന്ന വിജയം വെറുമൊരു രാഷ്ട്രീയ വിജയം മാത്രമല്ലെന്നും ജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും പ്രകടമാക്കുന്ന ശക്തമായ വിധിയെഴുത്താണെന്നും യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിൽ പറഞ്ഞു. ഭരണകൂടം പാടെ അവഗണിച്ച പ്രവാസികൾ നൽകിയ വ്യക്തമായ മറുപടി കൂടിയാണ് ഈ ഫലമെന്ന് യോഗം വിലയിരുത്തി. യു.ഡി.എഫിനെ പിന്തുണച്ച ഓരോ വോട്ടർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്ന നയങ്ങൾ നടപ്പാക്കാനും തിരിച്ചുവരുന്ന പ്രവാസികൾക്ക് സഹായവും തൊഴിലവസരങ്ങളും ലഭ്യമാക്കാനും ആവശ്യമായ ഇടപെടലുകൾ യു.ഡി.എഫ് നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. കൂടുതൽ ഉത്തരവാദിത്വത്തോടെ വികസനത്തിനും ജനക്ഷേമത്തിനും മുൻഗണന നൽകി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാൻ അസീസ് ലാക്കൽ, കൺവീനർ ഇസ്മായിൽ മുണ്ടുപറമ്പ, വൈസ് ചെയർമാൻ ഫൈസൽ മക്കരപ്പറമ്പ, ജോയിൻറ് കൺവീനർ നാണി ഇസ്ഹാഖ്, ട്രഷറർ അഷ്‌റഫ് മുല്ലപ്പള്ളി, യു.എം. ഹുസ്സൈൻ മലപ്പുറം എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.
വിജയത്തോടനുബന്ധിച്ച് യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജിദ്ദയിലെ സഫയർ ഓഡിറ്റോറിയത്തിൽ വിപുലമായ വിജയാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ മധുരം വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ മുഴക്കിയും ആവേശം പ്രകടിപ്പിച്ചു. പതാകകളും നൃത്തവുമായി പ്രവർത്തകർ ഓഡിറ്റോറിയത്തെ ആവേശക്കടലാക്കി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

