ഉനൈസയിലെ തീപിടുത്തം; ജീവൻ രക്ഷിച്ച സുരക്ഷ ഉദ്യോഗസ്ഥന് ആദരം
text_fieldsസുൽത്താൻ അൽ മുതൈരിയെ അൽ ഖസീം ഗവർണർ അമീർ ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് ആദരിച്ചപ്പോൾ
ബുറൈദ: ഉനൈസ പ്രവിശ്യയിലുണ്ടായ തീപിടുത്തത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി മറ്റുള്ളവരെ രക്ഷിച്ച സുരക്ഷ ഉദ്യോഗസ്ഥെൻറ ധീരതക്ക് ഔദ്യോഗിക അംഗീകാരം. സെക്യൂരിറ്റി പട്രോൾ വിഭാഗത്തിലെ ഫസ്റ്റ് സർജൻറ് സുൽത്താൻ അൽ മുതൈരിയെ അൽ ഖസീം ഗവർണർ അമീർ ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് നേരിട്ട് ആദരിച്ചു.
ഉനൈസയിലെ പ്രധാന റോഡുകളിലൊന്നിൽ അഗ്നിബാധയുണ്ടായപ്പോൾ, സന്ദർഭോചിതമായി ഇടപെട്ട് നിരവധി ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ച അൽ മുതൈരിയുടെ ധീരമായ നടപടിയെ ഗവർണർ പ്രശംസിച്ചു. ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ സുരക്ഷ ഉദ്യോഗസ്ഥർ പുലർത്തുന്ന ഉന്നതമായ മൂല്യങ്ങളുടെയും അർപ്പണബോധത്തിെൻറയും ഉത്തമ ഉദാഹരണമാണ് ഈ പ്രവൃത്തിയെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം ധീരതകൾ സേനയുടെ സന്നദ്ധതയെയും പ്രൊഫഷണലിസത്തെയും ആണ് പ്രതിഫലിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണറുടെ ആദരവിന് ഫസ്റ്റ് സർജൻറ് സുൽത്താൻ അൽ മുതൈരി നന്ദി രേഖപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥൻ എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലയും രാജ്യത്തോടും മാനവികതയോടുമുള്ള ഉത്തരവാദിത്തവുമാണ് താൻ നിർവഹിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

