റിയാദിൽ യുനെസ്കോ ആഗോള സംവാദ, സമാധാന കേന്ദ്രം വരുന്നു
text_fieldsറിയാദ്: റിയാദിൽ ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന യുനെസ്കോ സംവാദത്തിനും സമാധാനത്തിനുമായി ഒരു ആഗോള കേന്ദ്രം ഉടൻ തുറക്കുമെന്ന് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ കൾചറൽ കമ്യൂണിക്കേഷൻ സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ല അൽഫൗസാൻ വ്യക്തമാക്കി.
സൗദിയിൽ പ്രത്യേകിച്ച്, റിയാദിൽ സൗദി സർക്കാറിന്റെ പിന്തുണയോടെ സംവാദത്തിനും സമാധാനത്തിനുമായി ഒരു രണ്ടാംനിര പ്രാദേശിക കേന്ദ്രം സ്ഥാപിക്കുന്നതിനായി ഏകദേശം 11 വർഷമായി യുനെസ്കോയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഡോ. അൽഫൗസാൻ പറഞ്ഞു.
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ കേന്ദ്രം രാജ്യത്തിനും സിവിൽ സൊസൈറ്റി സ്ഥാപനത്തിനും ശക്തിയായി പ്രവർത്തിക്കുമെന്ന് അൽഫൗസാൻ പറഞ്ഞു. അറബ് മേഖലയിൽ രാജ്യത്തിന്റെ ദൗത്യം നിറവേറ്റുന്നതിന് ഇത് ആവശ്യമെന്ന് കരുതുന്നു.
റിയാദിനെ സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും ഒരു ദീപസ്തംഭമാക്കി മാറ്റുക, പഠനങ്ങൾ, ഗവേഷണം, പരിശീലന കോഴ്സുകൾ എന്നിവയ്ക്കുള്ള ഒരു വേദിയാക്കുക എന്നിവയാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് അൽ ഫൗസാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.