സൗദിയിലെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളില്‍ വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് ഫ്രീ ഷോപ്പിങ്
text_fieldsജിദ്ദ: വിശ്വസ്ഥത, ഗുണമേന്മ, കാലാതീതമായ രൂപകല്‍പ്പന എന്നിവയുടെ പ്രശസ്തിയോടെ 13 രാജ്യങ്ങളിലായി 400 ലധികം ഷോറൂമുകളുമായി ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായി നിലകൊള്ളുന്ന മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സൗദിയിലെ സക്കാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) യില്‍ നിന്ന് വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് ഫ്രീ ആഭരണ പര്‍ച്ചേസ് ലഭ്യമാക്കാനുള്ള അനുമതി നേടി. രാജ്യത്ത് വാറ്റ് റീഫണ്ട് നല്‍കുന്നതിനായി അതോറിറ്റി പുതിയ വാറ്റ് റീഫണ്ട് പ്രോഗ്രാം ആരംഭിച്ചതിനെത്തുടര്‍ന്നാണ് അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് വാറ്റ് ഫ്രീ ഷോപ്പിങ്ങ് ഉപയോഗപ്പെടുത്താനുള്ള ഈ അനുമതി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന് ലഭിച്ചത്.
പ്രമുഖ നഗരങ്ങളിലെ സുപ്രധാന ലൊക്കേഷനുകളില്‍ 17 ഷോറൂമുകളുമായി സൗദി അറേബ്യയിലെ ഏറ്റവും വലിയ ആഭരണ റീട്ടെയില്‍ ശൃംഖലയായി തുടരുന്ന മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്, ഇനി ഉംറയും ഹജ്ജും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി രാജ്യത്ത് സന്ദര്‍ശനം നടത്തുന്നവർക്കും വിനോദ സഞ്ചാരികള്‍ക്കും ഈ വലിയ ആനുകൂല്യം നല്‍കാന്‍ പൂര്‍ണമായും സജ്ജമാണ്. സൗദി അറേബ്യയെ ഒരു ആഗോള ഷോപ്പിങ് കേന്ദ്രമെന്ന നിലയിലേക്കുയര്‍ത്താന്‍ ഈ നീക്കം വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്തിന്റെ ടൂറിസം, റീട്ടെയില്‍ വളര്‍ച്ച മെച്ചപ്പെടുത്താനുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ക്കും ഈ ഉദ്യമം ശക്തി പകരുമെന്നും മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു. അതോറിറ്റിയുടെ അനുമതി നേടിയതിലൂടെ സൗദിയില്‍ വാറ്റ് റീഫണ്ട് നല്‍കാന്‍ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട വ്യാപാരികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതിനൊപ്പം, ഈ നേട്ടം സ്വന്തമാക്കിയ ഏറ്റവും വലിയ ആഭരണ ശൃംഖലയായും മാറിയിരിക്കുകയാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ല്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡമണ്ട്സ്.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിലെ വാറ്റ് ഫ്രീ ഷോപ്പിങ് സൗകര്യം ലളിതമായ മൂന്ന് പടികളിലായി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്ന നിലയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പര്‍ച്ചേസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ അവരുടെ പാസ്പോര്‍ട്ട് അല്ലെങ്കില്‍ ജി.സി.സി നാഷനല്‍ ഐഡി ഷോറൂം സ്റ്റാഫിന് മുന്നില്‍ കാണിക്കണം. തുടര്‍ന്ന്, റീഫണ്ട് പ്രക്രിയയ്ക്ക് സഹായകരമായ 'ഗ്ലോബല്‍ ബ്ലൂ ടാക്‌സ് ഫ്രീ ഫോം' യാത്രക്കാര്‍ക്ക് ലഭിക്കും. ജിദ്ദ, ദമ്മാം, റിയാദ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്നും രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ ഗ്ലോബല്‍ ബ്ലു സെല്‍ഫ് വെരിഫിക്കേഷന്‍ കിയോസ്‌ക്കുകളിലെത്തി ടാക്സ് റീഫണ്ട് അഭ്യര്‍ത്ഥന സമര്‍പ്പിച്ചുകൊണ്ട് യാത്രക്കാര്‍ക്ക് അവരുടെ വാറ്റ് ഫ്രീ ഷോപ്പിങ് ആനുകൂല്ല്യം ഉറപ്പുവരുത്താം.
സജീവമായ പ്രാദേശിക ഉപഭോക്താക്കള്‍ക്കൊപ്പം തീര്‍ഥാടന കാലങ്ങളിലെത്തുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുമുള്ള സൗദി അറേബ്യ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഒരു സുപ്രധാന വിപണിയാണെന്ന് ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ലോകോത്തര ആഭരണ ശേഖരങ്ങളോടൊപ്പം, മികച്ച മുല്ല്യം സമ്മാനിക്കുന്ന ഷോപ്പിങ് അനുഭവവും വിനോദ സഞ്ചാരികള്‍ക്ക് ലഭ്യമാക്കാന്‍ സകാത്ത്, ടാക്സ് അതോറിറ്റിയുടെ ഈ അംഗീകാരം ബ്രാന്‍ഡിന് അവസരം നല്‍കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്ല്യം സമ്മാനിക്കുന്നതിനൊപ്പം, രാജ്യത്തെ വിനോദസഞ്ചാര, റീട്ടെയില്‍ മേഖലകളിലെ വളര്‍ച്ചയ്ക്കും സഹായകമാകുമെന്ന് ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.