Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​ജ​യ് ദം ​ദം ബി​രി​യാ​ണി ക​ലാ​ശ​പ്പോ​രി​ന് അ​ര​ങ്ങൊ​രു​ങ്ങി; ബിരിയാണി തത്സമയ പാചകമത്സരവും പാട്ടുമേളയും ഇന്ന്

text_fields
bookmark_border
വി​ജ​യ് ദം ​ദം ബി​രി​യാ​ണി ക​ലാ​ശ​പ്പോ​രി​ന് അ​ര​ങ്ങൊ​രു​ങ്ങി;  ബിരിയാണി തത്സമയ പാചകമത്സരവും പാട്ടുമേളയും ഇന്ന്
cancel

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ രു​ചി വൈ​ഭ​ങ്ങ​ൾ​ക്കും സാം​സ്കാ​രി​ക ഇ​ട​പെ​ട​ലു​ക​ൾ​ക്കും പു​തി​യ മാ​നം ന​ൽ​കി​കൊ​ണ്ട് വി​ജ​യ് ദം ​ദം ബി​രി​യാ​ണി കു​ക്ക​റി കൊ​ണ്ട​സ്​​റ്റ്​ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ റി​യാ​ദ് മ​ല​സ് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​െൻറ റൂ​ഫ് ടോ​പ്പ്​ അ​രീ​ന​യി​ൽ അ​ര​ങ്ങേ​റും. അ​ന്താ​രാ​ഷ്​​ട്ര പാ​ച​ക വി​ദ​ഗ്​​ധ​രു​ടെ മു​മ്പാ​കെ അ​റി​വി​െൻറ​യും അ​നു​ഭ​ങ്ങ​ളു​ടെ​യും ചൂ​ള​യി​ൽ പു​തി​യൊ​രു ബി​രി​യാ​ണി​ക്ക് ദ​മ്മി​ടാ​ൻ സൗ​ദി​യു​ടെ നാ​ലു ദി​ക്കു​ക​ളി​ൽ നി​ന്നും മ​ത്സ​രാ​ർ​ത്ഥി​ക​ൾ എ​ത്തി​ച്ചേ​രും. നൈ​സ​ർ​ഗി​ക​മാ​യ ക​ഴി​വു​ക​ളും പാ​ര​മ്പ​ര്യ​ത്തി​െൻറ ഇ​ഴ​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്തു സ്വാ​ദി​െൻറ പാ​ര​മ്യ​ത​യി​ലേ​ക്ക് പ​റ​ന്നു​യ​രാ​ൻ എ​ല്ലാ​വ​രും ത​യ്യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങി.

സൗ​ദി​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നും സെ​മി ഫൈ​ന​ലി​ൽ വി​ജ​യി​ച്ച​വ​രാ​ണ് അ​ന്തി​മ പോ​രാ​ട്ട​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. പു​രു​ഷ​ന്മാ​ർ​ക്കാ​യി ‘ബി​രി​യാ​ണി രാ​ജ’ മ​ത്സ​ര​വും വ​നി​ത​ക​ൾ​ക്കാ​യി ബി​രി​യാ​ണി ദം ​സ്​​റ്റാ​ർ മ​ത്സ​ര​വു​മാ​ണ് ഓ​പ്പ​ൺ കി​ച്ച​ണി​ൽ ന​ട​ക്കു​ക. ഇ​രു ഗ്രൂ​പ്പു​ക​ളി​ലാ​യി 20 പേ​ർ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കും.

എ​ല്ലാ സ​മൂ​ഹ​ത്തി​ലും സ്നേ​ഹം, സൗ​ഹൃ​ദം, ആ​ഘോ​ഷം എ​ന്നി​വ പ​ങ്കു​വെ​ക്കു​ന്ന​തി​ൽ ഭ​ക്ഷ​ണ​ത്തി​െൻറ പ്രാ​ധാ​ന്യം വ​ലു​താ​ണ്. ബി​രി​യാ​ണി​യാ​ക​ട്ടെ പ​ര​സ്പ​ര ബ​ന്ധ​ങ്ങ​ളു​ടെ തീ​വ്ര​ത കൂ​ട്ടു​ന്ന​തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ഒ​രി​ന​മാ​ണ്. അ​ത് ഏ​റ്റ​വും രു​ചി​ക​ര​മാ​യി പാ​കം ചെ​യ്യു​മ്പോ​ൾ ആ ​വി​ഭ​വ​ത്തെ​യും പാ​കം ചെ​യ്ത ആ​ളി​നെ​യും നാം ​മ​റ​ക്കി​ല്ല. ഒ​രേ ചേ​രു​വ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത ഗ​ന്ധ​വും രു​ചി​യും പ്ര​സ​രി​പ്പി​ക്കു​ന്ന ബി​രി​യാ​ണി​യു​ടെ നി​ർ​മാ​ണം അ​ധി​കം പേ​ർ​ക്കും കൗ​തു​ക​മു​ണ​ർ​ത്തു​ന്ന ഒ​രു ക​ല​യാ​ണ്. ഈ ​റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത മ​ത്സ​രാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​വ​സാ​ന റൗ​ണ്ടി​ലെ​ത്തി​യ​വ​ർ പാ​കം ചെ​യ്യു​ന്ന ബി​രി​യാ​ണി​യു​ടെ രു​ചി ആ​ലോ​ചി​ക്കാ​വു​ന്ന​തി​ന​പ്പു​റ​മാ​യി​രി​ക്കും. തീ​ർ​പ്പ് ക​ല്പി​ക്കു​ന്ന​താ​ക​ട്ടെ അ​തി​ലേ​റെ ക​ഠി​ന​വു​മാ​കും. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ പാ​ച​ക മ​ത്സ​ര​വും ആ​റി​ന്​ സ്​​റ്റേ​ജ് ഷോ​യും ആ​രം​ഭി​ക്കു​ന്ന​താ​ണ്. പ്ര​മു​ഖ ഗാ​യ​ക​​രാ​യ ക​ണ്ണൂ​ർ ശ​രീ​ഫ്, ജാ​സിം ജ​മാ​ൽ, സു​മി അ​ര​വി​ന്ദ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് ആ​ഹ്ലാ​ദ​ക​ര​മാ​യ ഒ​രു സ​ന്ധ്യ സ​മ്മാ​നി​ക്കും.

ലോ​ക​ത്തെ പ്ര​മു​ഖ ഷെ​ഫു​ക​ളു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ‘വേ​ൾ​ഡ് ഷെ​ഫ്സി’​െൻറ പ്ര​സി​ഡ​ൻ​റും പ്ര​ശ​സ്ത ജ​ർ​മ്മ​ൻ ഷെ​ഫു​മാ​യ തോ​മ​സ് എ. ​ഗു​ഗ്ല​ർ പ​രി​പാ​ടി​യി​ലെ മു​ഖ്യാ​തി​ഥി​യാ​വും. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഷെ​ഫ് സു​രേ​ഷ് പി​ള്ള​യു​ടെ ലൈ​വ് കു​ക്ക​റി ഷോ​യും, ഫു​ഡ്​ വ്ലോ​ഗ​റും സെ​ലി​ബ്രി​റ്റി അ​വ​താ​ര​ക​നു​മാ​യ രാ​ജ്​ ക​ലേ​ഷ്​ (ക​ല്ലു)​വി​െൻറ സാ​ന്നി​ധ്യ​വും അ​നു​വാ​ച​ക​രി​ൽ ഹ​രം പ​ക​രും. പാ​ച​ക മ​ത്സ​ര​ത്തി​െൻറ വി​ധി നി​ർ​ണ​യി​ക്കു​ന്ന​ത്​ ഷെ​ഫ്​ പി​ള്ള​യും രാ​ജ്​ ക​ലേ​ഷും ചേ​ർ​ന്നാ​ണ്. രു​ചി വൈ​വി​ധ്യ​ങ്ങ​ൾ അ​ടു​ത്ത​റി​യു​വാ​നും സം​ഗീ​ത മാ​ധു​ര്യം ആ​സ്വ​ദി​ക്കു​വാ​നും ഇ​ന്ന​ത്തെ സാ​യാ​ഹ്നം പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യൊ​രു അ​വ​സ​ര​മാ​യി​രി​ക്കും. പ്ര​വേ​ശ​നം തീ​ർ​ത്തും സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay Dum Dum Biryani Competition Begins; Biryani Live Cooking Competition and Song Festival Today
Next Story