‘വിജയ് ദം ദം ബിരിയാണി’ ഗ്രാൻറ് ഫിനാലെ റിയാദിൽ
text_fieldsമുഹമ്മദ് ഷഹബാസ്, ഫർഹാൻ ആദിൽ, അബ്ദുൽ ഖാദർ, സുനിൽ ബാബു എടവണ്ണ, ഹർഷത് കാസിം, അനീഷ് മോൻ, അസ്ഹറുദ്ദീൻ, മുഹമ്മദ് റാഫി, നസീർ ഹുസൈൻ, അയാസുദ്ദീൻ, മുംതാസ് നസീർ, മസ്റത് ജഹാൻ, ജഫ്രീന ജഫ്ഷിദ്, ഷഫാഹു റമീസ്, സനീജ മുനീർ, സുബീന മുനീർ, ഷംഷാദ് ബീഗം, സൻസില ജംഷീദ്, സൗദ സലാം, ലിസി
റിയാദ്: സൗദി അറേബ്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബിരിയാണി പാചകപ്പോരാട്ടമായ ‘വിജയ് ദം ദം ബിരിയാണി’യുടെ ഗ്രാൻറ് ഫിനാലെ ഈ മാസം 25-ന് റിയാദിൽ അരങ്ങേറും. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി ഒരുക്കുന്ന ഈ മഹാമാമാങ്കത്തിൽ രുചിപ്പോരിനായി അങ്കം കുറിക്കുന്ന ഫൈനലിസ്റ്റുകളുടെ പേര് വിവരം പ്രഖ്യാപിച്ചു.
മലസിലെ ലുലു മാളിൽ അരങ്ങേറുന്ന അന്തിമ പോരാട്ടത്തിൽ ബിരിയാണി രാജ, ബിരിയാണി ദം സ്റ്റാർ എന്നീ വിഭാഗങ്ങളിലായി 20 പേരാണ് പാചക നൈപുണ്യം മാറ്റുരക്കുക. നിരവധി മാസങ്ങളായി സൗദിയിലുടനീളം 10-ാളം നഗരങ്ങളിലെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലും വിവിധ റൗണ്ടുകളിലായി നടന്ന മത്സരങ്ങളിൽനിന്ന് വിജയിച്ച് ഒടുവിൽ കലാശപ്പോരാട്ടത്തിനായി അണിനിരന്നിരിക്കുന്ന പാചക പ്രതിഭകളുടെ പേര് വിവരം ചുവടെ ചേർക്കുന്നു.
ബിരിയാണി രാജ: കണ്ണൂർ സ്വദേശി മുഹമ്മദ് ഷഹബാസ്, പാകിസ്താൻ പൗരൻ ഫർഹാൻ ആദിൽ, കർണാടക മടിക്കേരി സ്വദേശി അബ്ദുൽ ഖാദർ, മലപ്പുറം സ്വദേശി സുനിൽ ബാബു എടവണ്ണ (എല്ലാവരും റിയാദ്), പെരുമ്പാവൂർ സ്വദേശി ഹർഷത് കാസിം, കൊല്ലം സ്വദേശി അനീഷ് മോൻ, ഹൈദരാബാദ് സ്വദേശി അസ്ഹറുദ്ദീൻ (എല്ലാവരും ദമ്മാം), മലപ്പുറം സ്വദേശി മുഹമ്മദ് റാഫി, പെരിന്തൽമണ്ണ സ്വദേശി നസീർ ഹുസൈൻ, പാകിസ്താൻ പൗരൻ അയാസുദ്ദീൻ (എല്ലാവരും ജിദ്ദ).
ബരിയാണി ദം സ്റ്റാർ: കണ്ണൂർ സ്വദേശിനി മുംതാസ് നസീർ, ഹൈദരാബാദ് സ്വദേശിനി മസ്റത് ജഹാൻ, മാഹി സ്വദേശിനി ജഫ്രീന ജഫ്ഷിദ്, തലശ്ശേരി സ്വദേശിനി ഷഫാഹു റമീസ് (എല്ലാവരും റിയാദ്), മാഹി സ്വദേശിനി സനീജ മുനീർ, കോഴിക്കോട് സ്വദേശിനി സുബീന മുനീർ, കർണാടക സ്വദേശിനി ഷംഷാദ് ബീഗം (എല്ലാവരും ദമ്മാം), മാഹി സ്വദേശിനി സൻസില ജംഷീദ്, മലപ്പുറം സ്വദേശിനി സൗദ സലാം, കോട്ടയം സ്വദേശിനി ലിസി (എല്ലാവരും ജിദ്ദ).
ഗ്രാൻറ് ഫിനാലെയിൽ പ്രശസ്ത ഷെഫുമാരായ സുരേഷ് പിള്ള, രാജ് കലേഷ് എന്നിവർ വിധികർത്താക്കളാകും. ഗ്രാൻറ് ഫിനാലെ വേദിയിൽ സംഗീതവിരുന്നൊരുക്കാൻ കണ്ണൂർ ഷരീഫ്, നന്ദ, സിജു സിയാൻ എന്നിവരെത്തും.
വിജയ്, ലുലു, ഇംപെക്സ്, ഫ്രണ്ട്‌ലി, സിറ്റി ഫ്ലവർ, ഫരീദ്, റീഗൽ ഗോൾഡ്, എം.ജി ഡബ്ല്യു, ഡെൽസി, സ്റ്റാർ ഹെൽത്ത് മെഡിക്കൽ സെൻറർ, ബിസപ് അറേബ്യ, കാഫ് ലോജിസ്റ്റിക്സ്, ടാക്സ് പോയിൻറ്, ശിഫ അൽ ജസീറ പോളിക്ലിനിക്, ആർ.കെ.ജി, ഡ്രസ് കോഡ്, സഫാമക്ക പോളിക്ലിനിക്ക് എന്നിവരാണ് ഈ മെഗാ ഇവൻറിെൻറ മുഖ്യ സ്പോൺസർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

