വികസിത് ഭാരത് റൺ; റിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച കൂട്ടയോട്ടം നവ്യാനുഭൂതി പകർന്നു
text_fieldsറിയാദിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ വിവിധ ദൃശ്യങ്ങൾ
റിയാദ്: വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ജനപങ്കാളിത്തം ഉയർത്തിപ്പിടിച്ച് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ റിയാദിൽ ‘വികസിത് ഭാരത് റൺ’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച കൂട്ടയോട്ടം നവ്യാനുഭൂതി പകർന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനത്തിൽ നടന്ന കൂട്ടയോട്ടം റിയാദിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഫ്ലാഗ് ഓഫ് ചെയ്തു.
‘രാജ്യസേവനത്തിനായി ഓടാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിലൂടെ ആരോഗ്യകരമായ ജീവിതശൈലി, സമൂഹത്തിന്റെ ഐക്യം, സാമൂഹിക പങ്കാളിത്തം തുടങ്ങിയ സന്ദേശങ്ങളാണ് ഉയർത്തിപ്പിടിച്ചത്. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിലുള്ള ഇന്ത്യൻ എംബസി പരിസരത്ത് നടന്ന പരിപാടി മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഏകദേശം 2.5 കിലോമീറ്റർ ദൂരത്തിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. രാവിലെ 6.15 മുതൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇന്ത്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ഫിറ്റ്നസിനൊപ്പം ശക്തവും ആരോഗ്യകരവും വികസിതവുമായ ഇന്ത്യക്കായുള്ള കൂട്ടായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതായിരുന്നു ‘വികസിത് ഭാരത് റൺ’.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

