Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു നവോദയ സുരക്ഷാ...

യാംബു നവോദയ സുരക്ഷാ ഫണ്ട് കൈമാറി

text_fields
bookmark_border
യാംബു നവോദയ സുരക്ഷാ ഫണ്ട് കൈമാറി
cancel

യാംബു: ഹൃദയാഘാതം മൂലം യാംബുവിൽ നിര്യാതനായ നവോദയ ജിദ്ദ യാംബു ടൗൺ യൂനിറ്റ് അംഗവും മലപ്പുറം കിഴിശ്ശേരി സ്വദേശിയുമായ ഷമീർ ബാബു കത്താലിയുടെ കുടുംബത്തിനായുള്ള കുടുംബ സുരക്ഷാഫണ്ട് നാട്ടിലെത്തിക്കുന്നതിനായി കൈമാറി.

യാംബു ടൗൺ നവോദയ ഓഫീസിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഒരു വർഷം കാലാവധിയിൽ കുറയാത്ത നവോദയ അംഗത്വമുള്ള പ്രവർത്തകർ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് കേന്ദ്ര കമ്മിറ്റി നൽകുന്ന രണ്ടു ലക്ഷം രൂപയുടെ കുടുംബസുരക്ഷാ ഫണ്ടും, യാംബു നവോദയ അംഗങ്ങളും പൊതുസമൂഹവും ചേർന്ന് സമാഹരിച്ച രണ്ടു ലക്ഷം രൂപയും ചേർത്ത് മൊത്തം നാലു ലക്ഷം രൂപയാണ് ഷമീർ ബാബുവിെൻറ വീട്ടിലെത്തിച്ച് കുടുംബത്തിന് കൈമാറുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

ചടങ്ങിൽ നവോദയ ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, മുജീബ് പഴേരിക്ക് ഫണ്ട് കൈമാറി. ജിദ്ദ നവോദയ വൈസ് പ്രസിഡൻറും യാംബു ഘടകം രക്ഷാധികാരിയുമായ അജോ ജോർജ്, ഏരിയ പ്രസിഡൻറ് ബിഹാസ് കരുവാരക്കുണ്ട്, ജോയിൻറ് സെക്രട്ടറി രാജീവ് തിരുവല്ല, ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ, ജീവകാരുണ്യ ജോയിൻറ് കൺവീനർ അബ്ദുൽ നാസർ കടലായി, കമ്മിറ്റി അംഗങ്ങളായ നിസാമുദ്ദീൻ കല്ലറ, രഞ്ജിത് കറുകയിൽ എന്നിവരും മറ്റ് നവോദയ പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. ചടങ്ങിന് എ.പി. സാക്കിർ നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsYambu NavodayaSaudi Arabian News
News Summary - Yambu Navodaya Security Fund handed over
Next Story