റിയാദിൽ യൂത്ത് ഇന്ത്യ പ്രഫഷനൽ ക്ലബ്ബിെൻറ ‘എക്സെൽ’ ശിൽപശാല
text_fieldsയൂത്ത് ഇന്ത്യ പ്രഫഷനൽ ക്ലബ് സംഘടിപ്പിച്ച ‘എക്സെൽ’ ശിൽപശാലയിൽ ട്രെയിനർ അഫ്താബുറഹ്മാൻ ക്ലാസെടുക്കുന്നു
റിയാദ്: ആധുനിക തൊഴിൽ മേഖലകളിൽ അനിവാര്യമായ എക്സെൽ നൈപുണ്യങ്ങൾ പ്രവാസികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂത്ത് ഇന്ത്യ പ്രഫഷനൽ ക്ലബ് റിയാദ് സംഘടിപ്പിച്ച പരിശീലന പരിപാടി ശ്രദ്ധേയമായി. ‘എക്സൽ ഇൻ എക്സൽ - മാസ്റ്ററിങ് എക്സൽ സ്കിൽസ്’ എന്ന പേരിൽ സംഘടിപ്പിച്ച ശില്പശാല യൂത്ത് ഇന്ത്യ പ്രസിഡൻറ് നസീഫ് ആലുവ ഉദ്ഘാടനം ചെയ്തു.
ഔദ്യോഗിക ജീവിതത്തിൽ എക്സെൽ സ്പ്രെഡ് ഷീറ്റുകൾ എത്രത്തോളം കാര്യക്ഷമമായും എളുപ്പത്തിലും ഉപയോഗിക്കാം എന്നതിനെക്കുറിച്ച് പ്രമുഖ ട്രെയിനർ അഫ്താബ് റഹ്മാൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഡാറ്റ മാനേജ്മെൻറ്, വിവിധ ഫോർമുലകളുടെ പ്രായോഗിക ഉപയോഗങ്ങൾ, കൃത്യതയാർന്ന റിപ്പോർട്ടുകൾ തയ്യാറാക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ അദ്ദേഹം പങ്കെടുത്തവർക്ക് പ്രായോഗിക പരിശീലനം നൽകി.
വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്ന നിരവധി മലയാളി യുവാക്കളാണ് ശില്പശാലയിൽ പങ്കെടുത്തത്. ജോലിസ്ഥലങ്ങളിലെ പ്രവർത്തനക്ഷമതയും വേഗവും വർധിപ്പിക്കാൻ ഈ പരിശീലനം ഏറെ സഹായകരമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. റിയാദിൽ നടന്ന ശിൽപശാലക്ക് ആദിൽ, ഫാദിൽ, ബാസിത്, ഫർസീൻ, ഹംദാൻ, സഫ്വാൻ, മുഈസ് എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ആദിൽ ആലപ്പുഴ ചടങ്ങിൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

