Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒര​​ു കോടി...

ഒര​​ു കോടി ഭക്ഷണപ്പൊതികൾ: ലക്ഷംപേർക്ക്​ ഭക്ഷണമൊരുക്കി ജലീൽ ഹോൾഡിങ്​സും കൈകോർക്കുന്നു

text_fields
bookmark_border
10-million-meals
cancel
camera_alt???? ???????????? ??????? ??.??. ??????????????? ????

ദുബൈ: കോവിഡ്​19നെ തുടർന്നുണ്ടായ പ്രയാസവേളയിൽ ബുദ്ധിമുട്ടുന്നവർക്ക്​ ആശ്വാസമേകാൻ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്ര ധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തും പ്രഖ്യാപിച്ച ഒരു​ കോടി ഭക്ഷണപ്പൊ തി പദ്ധതിയിൽ വലിയ പങ്കുവഹിക്കാനൊരുങ്ങി യു.എ.ഇയിലെ മുൻനിര ഇൻവെസ്​റ്റ്​മ​െൻറ്​ ഗ്രൂപ്പായ ജലീൽ ഹോൾഡിങ്​സ്​. ര ാജ്യം കണ്ട ഏറ്റവും വലിയ ഭക്ഷണ വിതരണ-ജീവകാരുണ്യ യജ്​ഞത്തിൽ ലക്ഷം പേർക്കുള്ള ഭക്ഷണമാണ്​ ജലീൽ ഹോൾഡിങ്​സ്​ ഒരുക ്കുക.

കുറഞ്ഞ വരുമാനക്കാരായ വ്യക്​തികൾക്കും കുടുംബങ്ങൾക്കും റമദാൻ മാസം ഭക്ഷണമെത്തിക്കാനുള്ള സമഗ്ര പദ്ധതിയാണ്​ ശൈഖ്​ മുഹമ്മദ്​ ആഹ്വാനം ചെയ്​തത്​. ഇത്തരമൊരു ധന്യവും മാനുഷികവുമായ പദ്ധതിയിൽ പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞത്​ അഭിമാനകരവും സന്തോഷകരവുമാണെന്ന്​ ജലീൽ ഹോൾഡിങ്​സ്​ സ്​ഥാപകനും ചെയർമാനുമായ എം.വി. കുഞ്ഞുമുഹമ്മദ്​ ഹാജി അഭിപ്രായപ്പെട്ടു.

രാജ്യത്തെ പൗരൻമാർക്കും താമസക്കാർക്കും എക്കാലവും ഏറ്റവും മികവുറ്റ സൗകര്യങ്ങൾ ഒരുക്കി വരുന്ന യു.എ.ഇ സർക്കാർ ഇൗ പരീക്ഷണഘട്ടത്തിലും ജനങ്ങളുടെ ക്ഷേമത്തിന്​ എത്രമാത്രം പ്രാധാന്യം കൽപ്പിക്കുന്നു എന്നതി​​െൻറ മികച്ച ഉദാഹരണമാണ്​ ഇൗ പദ്ധതി. ലക്ഷക്കണക്കിന്​ മനുഷ്യരുടെ വിശപ്പകറ്റി ആ​ശ്വാസമേകുന്നു എന്നത്​ മാത്രമല്ല തലമുറകൾക്ക്​ പ്രചോദനം പകരുന്ന ജീവകാരുണ്യ മുന്നേറ്റം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക പ്രതിബന്ധതയുള്ള വ്യവസായ ഗ്രൂപ്പ്​ എന്ന നിലയിൽ ജലീൽ ഹോൾഡിങ്​സ്​ ഇതൊരു സന്തോഷകരമായ ഉത്തരാദിത്വമായാണ്​ കരുതുന്നത്​. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കുവഹിക്കുന്ന ജലീൽ ഹോൾഡിങ്​സ്​ മുൻവർഷങ്ങളിൽ ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവരും താഴ്​ന്ന വരുമാനക്കാരുമായ നിരവധി പേർക്ക്​ നക്ഷത്ര ഹോട്ടലിൽ ഇഫ്​താർ വിരുന്ന്​ ഒരുക്കിയിരുന്നു. ശൈഖ ഹിന്ദ്​ ബിൻത്​ മക്​തൂം ബിൻ ജുമാ അൽ മക്​തും മേൽനോട്ടം വഹിക്കുന്ന പദ്ധതിയിൽ പങ്കാളിത്തം വഹിക്കാൻ വ്യക്​തികൾക്കും സ്​ഥാപനങ്ങൾക്കും അവസരമുണ്ട്​.

www.10millionmeals.ae എന്ന സൈറ്റ്​ മുഖേനെ ഒാൺലൈനിൽ സംഭാവനകൾ നൽകാം. ദുബൈ ഇസ്​ലാമിക്​ ബാങ്കി​ലെ അക്കൗണ്ട്​ നമ്പർ വെബ്​സൈറ്റിൽ ലഭ്യമാണ്​. ഇത്തിസലാത്ത്​, ഡു ഫോൺ നമ്പറുകളിൽ നിന്ന്​ 1034 എന്ന നമ്പറിലേക്ക്​ meal എന്ന്​ എസ്​.എം.എസ്​ അയച്ചാൽ ഒരു ആഹാരത്തിനുള്ള വിഹിതമായ എട്ടു ദിർഹം സംഭാവന നൽകാൻ കഴിയും. അഞ്ച്​ ഭക്ഷണപ്പൊതികൾക്കുള്ള തുക നൽകാൻ ആഗ്രഹിക്കുന്നവർക്ക്​ 1035, 10 ഭക്ഷണം നൽകാൻ 1036, 20 ഭക്ഷണം നൽകാൻ 1037, 50 ഭക്ഷണപ്പൊതി നൽകാൻ 1038 എന്നീ നമ്പറുകളിലേക്ക്​ സന്ദേശം അയക്കാം.

ഒരു പൊതിക്ക്​ എട്ട്​ ദിർഹം എന്ന നിരക്കിൽ നിങ്ങളുടെ ഫോൺ ബാലൻസിൽ നിന്ന്​ അല്ലെങ്കിൽ ഫോൺ ബില്ലിൽ നിന്ന്​ തുക ഇൗടാക്കും. ഇതിന്​ പുറമെ ഭക്ഷണപ്പൊതികളും സാമഗ്രികളും നൽകാൻ ആഗ്രഹിക്കുന്നവർക്ക്​ 8004006 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news10 million mealsjaleel holdings
News Summary - 10 million meals in uae
Next Story