ദുബൈയില്‍ വാഹനാപകടം; പേരാമ്പ്ര സ്വദേശിയും മകളും മരിച്ചു
text_fieldsദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി യുവാവും രണ്ടു വയസ്സുള്ള മകളും മരിച്ചു. ഭാര്യക്കും സുഹൃത്തിന്‍െറ ഭാര്യക്കും അപകടത്തില്‍ പരിക്കേറ്റു. കിഴക്കേ പോരാമ്പ്ര പന്തീരിക്കര മരുതോറമ്മല്‍ കുഞ്ഞഹമ്മദിന്‍െറ മകന്‍ ഷമീറും (28) ഏക മകള്‍ ആയിഷയുമാണ് മരിച്ചത്. ഷമീറിന്‍െറ ഭാര്യ റഹ് നയും(24), സുഹൃത്തായ വടകര ഓര്‍ക്കാട്ടേരി സ്വദേശി ശംസീറിന്‍െറ ഭാര്യ രഹ് നയും(33) പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
തിങ്കളാഴ്ച രാത്രി 10 മണിക്ക് ശൈഖ് സായിദ് റോഡിലായിരുന്നു അപകടം. ജബല്‍അലിയിലുള്ള ശംസീറിന്‍െറ ഭാര്യ രഹ്്നയയെ ഡോക്ടറെ കാണിക്കാന്‍ വരുമ്പോഴായിരുന്നു സംഭവം. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയ റിക്കവറി പിക്കപ്പിന് പിന്നില്‍ ഷമീര്‍ ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു. ഏഴ് വര്‍ഷമായി ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ പ്രവര്‍ത്തിക്കുന്ന ടെസ്റ്റിനേറ്റര്‍ എന്ന സ്ഥാപനത്തല്‍ സെയില്‍സ് മാനേജറായിരുന്നു ഷമീര്‍. കുഞ്ഞായിഷയാണ് ഷമീറിന്‍െറ മാതാവ്. സഹാദരങ്ങള്‍: സിറാജ്, ഷാജിദ. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.