ഷാര്‍ജക്കടുത്ത് വാഹനാപകടം: മുന്നു മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
text_fieldsഷാര്‍ജ: ഷാര്‍ജക്കടുത്ത് മദാം-ദൈദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി പോളാണ്ടി അഷ്റഫിന്‍െറ മകന്‍ അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി ചെണ്ടയാട് ചോയിച്ചിങ്കണ്ടി മുസ്തഫയുടെ മകന്‍ ഷിഫാം (19), കോഴിക്കോട് ഫറോക്ക് സ്വദേശി ആര്യക്കല്‍ മുസ്തഫയുടെ മകന്‍ മുഹമദ് സുനൂന്‍ (19) എന്നിവരാണ് മരിച്ചത്.
ദുബൈ മിഡില്‍ സെക്സ് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥികളായ ഇവര്‍ മദാമിലെ കൂട്ടുകാരന്‍െറ വീട്ടില്‍ പോയി ഷാര്‍ജയിലേക്ക് മടങ്ങിവരുമ്പോള്‍ വെള്ളിയാഴ്ച രാത്രി 12 മണിക്ക് ശേഷമായിരുന്നു അപകടം. മദാം വലിയ റൗണ്ടബൗട്ടില്‍ നിന്ന് ദൈദിലേക്ക് പോകുന്ന റോഡില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച ലാന്‍സര്‍ കാര്‍ യു ടേണ്‍ എടുക്കുമ്പോള്‍ പിന്നില്‍ യമന്‍ സ്വദേശി ഓടിച്ച ബെന്‍സ് കാറിടിക്കുകയായിരുന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം വരുത്തിയ വാഹനത്തിലെ അറബിക്ക് ഗുരുതര പരിക്കുണ്ട്. മദാം പൊലിസ് സ്റ്റേഷനില്‍ നിന്ന് പൊലീസും ആംബൂലന്‍സ് വിഭാഗവും സ്ഥലത്തത്തെിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ദൈദ് ആശുപത്രിയിലത്തെിച്ചത്.
അഷ്മിദിന്‍െറ പിതാവ് അഷ്റഫ് ദുബൈയിലും ഷാര്‍ജയിലും റസ്റ്റോാറന്‍റുകള്‍ നടത്തിവരികയാണ്. ഹാജറയാണ് മാതാവ്. സഹോദരങ്ങള്‍: അര്‍ഷദ്, അഫ്സല്‍, ഹാഷിര്‍, അജ്വദ്, ഫാത്തിമ. നേരത്തെ ഇവിടെയുണ്ടായിരുന്ന അഷ്റഫിന്‍െറ കുടുംബം ആറു മാസത്തോളമായി നാട്ടിലാണ്. പരീക്ഷ ഏഴുതാന്‍ വേണ്ടി കഴിഞ്ഞാഴ്ചയാണ് അഷ്മിദ് ദുബൈയില്‍ തിരിച്ചത്തെിയത്.
സൂനൂനിന്‍െറ പിതാവ് ആര്യക്കല്‍ മുസ്തഫ രണ്ട് ദിവസം മുമ്പാണ് നാട്ടിലേക്ക് പോയത്. ഇദ്ദേഹത്തിന്‍െറ ഭാര്യ തിരൂര്‍ പോത്തനൂര്‍ സ്വദേശിനി നൂര്‍ജഹാനും മക്കളും മുമ്പ് ഇവിടെയുണ്ടായിരുന്നു. ഇപ്പോള്‍ നാട്ടിലാണ് താമസം. മൂന്ന് മക്കളാണ്. മകള്‍ കടുംബ സമേതം അല്‍ഐനില്‍ താമസിക്കുന്നുണ്ട്. മുസ്തഫക്ക് അല്‍ മദാമില്‍ മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്സ് സ്ഥാപനങ്ങളുണ്ട്.
നസീറയാണ് മുഹമ്മദ് ഷിഫാമിന്‍െറ മാതാവ്. സഹോദരങ്ങള്‍: ഷിബില്‍, സിഫ. മദാം ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് ശനിയാഴ്ച രാത്രി തന്നെ കൊണ്ടുപോകാനുള്ള ശ്രമം നടന്നുവരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.