Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ എമിഗ്രേഷ​െൻറ...

ദുബൈ എമിഗ്രേഷ​െൻറ പേരിൽ തട്ടിപ്പ്​ വിളി;  ജാഗ്രത പാലിക്കണമെന്ന്​ ഇന്ത്യൻ കോൺസുലേറ്റ്​

text_fields
bookmark_border
ദുബൈ: ദുബൈ എമിഗ്രേഷൻ ഉദ്യോഗസ്​ഥരെന്ന വ്യാജേന ഫോൺ ചെയ്​ത്​ നടത്തുന്ന പണത്തട്ടിപ്പിനെ കുറിച്ച്​ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന്​ ദു​ൈബയിലെ ഇന്ത്യൻ കോൺസുലേറ്റ്​ മുന്നറിയിപ്പ്​ നൽകി. 
ദുബൈ നാച്വറലൈസഷേൻ^റെസിഡൻസി വകുപ്പ്​ എന്ന്​ നേരത്തെ അറിയപ്പെട്ടിരുന്ന റെസിഡൻസി^ഫോറിനേഴ്​സ്​ അഫയേഴ്​സ്​ ജനറൽ ഡയറക്​ടറേറ്റി​​െൻറ (ജി.ഡി.ആർ.എഫ്​.എ) വ്യാജമായി സൃഷ്​ടിക്കുന്ന നമ്പറുകളിൽനിന്ന്​ വിളിച്ചാണ്​ തട്ടിപ്പ്​ നടത്തുന്നത്​. ജി.ഡി.ആർ.എഫ്​.എയുടെ കോൾ സ​െൻറർ നമ്പറായ 043139999, ടോൾഫ്രീ നമ്പറായ 8005111 എന്നിവയാണ്​ വ്യാജമായി സൃഷ്​ടിക്കുന്നത്​. ഇരകളുടെ ഫോണിൽ +971800511 എന്നാണ്​ നമ്പർ തെളിയുന്നത്​. 
ജി.ഡി.ആർ.എഫ്​.എയുടെ നമ്പർ തന്നെയാണോ എന്നറിയാൽ ഡയറക്​ടറേറ്റി​​െൻറ വെബ്​സൈറ്റ്​ പരിശോധിക്കു​േമ്പാൾ  അതേ നമ്പർ തന്നെ കാണുന്നതിനാലാണ്​ പലരും തട്ടിപ്പിൽ അകപ്പെട്ടത്​. ഇല്ലാത്ത അപേക്ഷാഫോറത്തി​​െൻറയും കേസുകളുടെയും കാര്യം പറഞ്ഞാണ്​ ഇരകളെ വലയിൽ വീഴ്​ത്തുന്നത്​. യു.എ.ഇയിൽ എത്തിയതുമായി ബന്ധപ്പെട്ട അപേക്ഷാഫോറം പൂരിപ്പിച്ച്​ നൽകിയിട്ടില്ലെന്നും ഇന്ത്യയിലോ യു.എ.ഇയിലൊ കേസ്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും പറഞ്ഞ്​ 1000 ദിർഹം മുതൽ 3000 ദിർഹം വരെ പലരിൽനിന്നും തട്ടിയെടുത്തിട്ടുണ്ട്​. 
ഡിസംബറിൽ ഇത്തരത്തിൽ ഇന്ത്യക്കാരിയിൽനിന്ന്​ 1800 ദിർഹമാണ്​ തട്ടിയെടുത്തത്​. ചിലരുടെ ഇന്ത്യൻ അക്കൗണ്ടുകളിലുള്ള പണം തട്ടിയെടുത്തതായും പരാതിയുണ്ട്​. 
ഇന്ത്യയിലും യു.എ.ഇയിലുമായി പ്രവർത്തിക്കുന്ന സംഘമാണ്​ തട്ടിപ്പിന്​ പിന്നിലെന്നും അവർ ജനങ്ങളുടെ വിവരങ്ങൾ ചോർത്തിയാണ്​ തട്ടിപ്പ്​ നടത്തുന്നതെന്നും കരുതപ്പെടുന്നു. 
ഇത്തരത്തിലുള്ള രണ്ട്​ പരാതികൾ ദുബൈ കോൺസുലേറ്റിന്​ ലഭിച്ചതായി കോൺസുൽ ​പ്രേംചന്ദ്​ അറിയിച്ചു. വ്യക്​തിവിവരങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റും പങ്കുവെക്കരുതെന്നും ഉദ്യോഗസ്​ഥർ കൂട്ടിച്ചേർത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story