Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദ്​ ബിൻ...

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദും  സൗദി ആഭ്യന്തര മന്ത്രിയും ചർച്ച നടത്തി

text_fields
bookmark_border
ശൈഖ്​ മുഹമ്മദ്​ ബിൻ സായിദും  സൗദി ആഭ്യന്തര മന്ത്രിയും ചർച്ച നടത്തി
cancel
camera_alt???? ???????? ??? ??????? ???? ???????? ??????? ??????? ?????? ??? ????? ????? ??????????
അൽ​െഎൻ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ സൗദി ആഭ്യന്തര മന്ത്രി അബ്​ദുൽ അസീസ്​ ബിൻ സൗദിന്​ അൽ​െഎനിൽ സ്വീകരണം നൽകി. ​
ശനിയാഴ്​ച ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്​ചയിൽ യു.എ.ഇയും സൗദിയും തമ്മിലു​ള്ള സാഹോദര്യ ബന്ധം അവലോകനം ചെയ്​തു. 
സുരക്ഷ^പൊലീസ്​ മേഖലകളിൽ ഇരു രാഷ്​ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്​തമാക്കുന്നതിനുള്ള വഴികളും രാഷ്​ട്രനേതാക്കൾ ആരാഞ്ഞു. 
 സൗദി ഭരണാധികാരി സൽമാൻ രാജാവി​​െൻറ ആശംസ അബ്​ദുൽ അസീസ് ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനെ അറിയിച്ചു. 
സൽമാൻ രാജാവിനും സൗദി കിരീടാവകാശിക്കും സൗദിയിലെ ജനങ്ങൾക്കും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ക്ഷേമവും ​െഎശ്വര്യവും ആശംസിച്ചു. 
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്​യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്​യാൻ, സ്​റ്റേറ്റ്​ സെക്യൂരിറ്റി വകുപ്പ്​ ചെയർമാൻ ​ൈ​ശഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, അബൂദബി കിരീകാവകാശിയുടെ കാര്യാലയ അണ്ടർ സെക്രട്ടറി മുഹമ്മദ്​ മുബാറക്​ ആൽ മസ്​റൂഇ തുടങ്ങിയവരും ചർച്ചയിൽ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story