അഭിനന്ദന സദസ്സ് സംഘടിപ്പിച്ചു
text_fieldsനിമിഷപ്രിയയുടെ കേസിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ അഭിനന്ദിച്ച് ടീം ടോളറൻസ് മർകസ് പ്രവർത്തകരുമായി ആഹ്ലാദം പങ്കിടുന്നു
ദുബൈ: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ അഭിനന്ദിച്ച് ടീം ടോളറൻസിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ യു.എ.ഇയിലെ ആസ്ഥാന കേന്ദ്രമായ മർകസുൽ ഉലമയിലെത്തി മർകസ് പ്രവർത്തകരുമായി ആഹ്ലാദം പങ്കിട്ടു. മധുരം വിതരണം ചെയ്യുകയും ചെയ്തു. ടീം ടോളറൻസ് യു.എ.ഇ ചെയർമാൻ സി. സാദിഖ് അലി അധ്യക്ഷതവഹിച്ചു. ദുബൈ മാർകസ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപ്പുരം മുഖ്യപ്രഭാഷണം നടത്തി. മൂസ സഖാഫി കടവത്തൂർ, റഫീഖ് സഖാഫി പൂക്കാട്ടൂർ, ഉബൈദ് ഹുമൈദി, അഫ്സൽ ഇരിനാവ്, അൻസാർ സഖാഫി, അജിത്ത് കല്ലൂർ, ബേബി തോമസ്, വിപിൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.