Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസദ്യവട്ടവും...

സദ്യവട്ടവും വാദ്യമേളവും; അബൂദബി ​െഎ.എസ്​.സി ഒാണാഘോഷം പൊടിപൊടിച്ചു

text_fields
bookmark_border
സദ്യവട്ടവും വാദ്യമേളവും; അബൂദബി ​െഎ.എസ്​.സി ഒാണാഘോഷം പൊടിപൊടിച്ചു
cancel
camera_alt?????? ???.????.?? ???????????? ????????????? ??????? ????????? ?????? ????, ????? ??? ??????????
അബൂദബി:  തറവാട്ടു കാരണവൻമാരെ ഒാർമിപ്പിക്കുന്ന  സ്​റ്റൈലൻ ജുബ്ബയും പൈജാമയും ധരിച്ച്​ അംബാസഡർ നവ്​ദീപ്​ സിംഗ്​ സുരിയും കസവുള്ള കേരള സാരിയുടുത്ത്​ ഭാര്യ മണിയു​മുൾപ്പെടെ നാലായിരത്തിലധികം പേർ വാഴയിലക്ക്​ മുന്നിലിരുന്നപ്പോൾ പാലക്കാടൻ മട്ടയരിയുടെ ചോറും പലകൂട്ടം കറികളുമായി ഉഷാർ ഒാണസദ്യ. മേ​െമ്പാടിയായി ഒാണപ്പാട്ടുകളും വാദ്യഘോഷങ്ങളും മാവേലി എഴുന്നെള്ളിപ്പും.  
ഇന്ത്യൻ സോഷ്യൽ സ​െൻറർ ഒരുക്കിയ ഒാണാഘോഷ പരിപാടിയാണ്​ അബൂദബിയിൽ ​കേരളം തീർത്തത്​.   
സ​െൻറര്‍ കെട്ടിടത്തില്‍ പൂമാലകളും തോരണങ്ങളും തൂക്കിയും പൂക്കളമൊരുക്കിയുമാണ്​ വിരുന്നുകാരെ എതിരേറ്റത്​.    പ്രസിഡന്റ് ജോയ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍ സലാം, വൈസ് പ്രസിഡൻറ്​ ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.  
 എസ്.എഫ്.സി. ഗ്രൂപ്പ്​ എം.ഡി.കെ. മുരളീധരൻ,  ജമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി. ഗണേഷ് ബാബു, യു.എ.ഇ. എക്‌സ്‌ചേഞ്ച് പ്രസിഡൻറ്​ വൈ. സുധീര്‍കുമാര്‍ ഷെട്ടി, ഇന്ത്യൻ ഇസ്‌ലാമിക് സ​െൻറർ പ്രസിഡൻറ്​  പി. ബാവഹാജി, കെ എസ് സി പ്രസിഡൻറ് പി. പത്മനാഭന്‍ തുടങ്ങിയ പ്രമുഖര്‍ അതിഥികളായെത്തി.
പാലക്കാട്ടുനിന്നെത്തിയ പാചകവിദഗ്ധന്‍ പ്രമോദ് ആണ് സദ്യയൊരുക്കിയത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - abudhabi ISC onam celebration
Next Story