ബംഗളുരു അപകടത്തിൽ പൊലിഞ്ഞത് ഫുജൈറയുടെ പ്രിയപ്പെട്ടവർ
text_fieldsഫുജൈറ: വെള്ളിയാഴ്ച ബംഗളുരു കാര്‍ അപകടത്തില്‍ മരിച്ച നാലു കുട്ടികളിൽ മൂന്നു പേരും ഫുജൈറയിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍.പത്തനംതിട്ട തിരുവല്ല സ്വദേശി ജേക്കബ് ടി. ജാക്കിെൻറ മകന്‍ ജോയല്‍ ജേക്കബ് ഫുജൈറ സെൻറ് േമരിസ് സ്കൂളിലും ദുബൈയിൽ ബ്ലൂവൈല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലിചെയ്യുന്ന ജൂനോ എല്‍ദോയുടെ മകള്‍ ജീന എൽദോ, പത്തനംതിട്ട വെട്ടിപരം സ്വദേശി സുധീബിെൻറ മകന്‍ നികിത് എന്നിവര്‍ ഫുജൈറ ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലുമാണ് പഠിച്ചിരുന്നത്. ഇവരുടെ മരണം ഫുജൈറയിലെ പ്രവാസി സമൂഹത്തെയും അധ്യാപകരും വിദ്യാർഥികളുമുൾപ്പെടെ സ്കൂൾ സമൂഹത്തെയാകമാനവും ദുഖത്തിലാഴ്ത്തി.
ഉപരിപഠനത്തിനായി നാട്ടിലേക്ക് പോയെങ്കിലും അധ്യാപകരും കൂടെ പഠിച്ചിരുന്ന കൂട്ടുകാരുമായി ഏറ്റവും നല്ല അടുപ്പമാണ് മൂവരും തുടർന്നു പോന്നിരുന്നത്. വെറുതെ പഠിച്ചു പോയ സാധാരണ വിദ്യാർഥികൾ മാത്രമായിരുന്നില്ല ഇവരെന്ന് അധ്യാപകർ പറയുന്നു. ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളില്‍ നിന്ന് 2014 -ല്‍ പ്ലസ്‌ടു കഴിഞ്ഞ ജീന എല്‍ദോ സ്കൂള്‍ സ്പോര്‍ട്ട് ക്യാപ്റ്റനായിരുന്നു. പഠനത്തിലും സ്വഭാവ നൻമയിലും എന്നും മുന്നിൽ നിന്ന ജീന ആ വര്‍ഷത്തെ മികച്ച വിദ്യാര്‍ഥിക്കുള്ള പുരസ്കാരവും നേടിയിരുന്നു. ജോൽ ജേക്കബാവെട്ട സ്കൂൾ ടീമിലെ മികച്ച ഫുട്ബാൾ താരമായിരുന്നു. ബംഗളുരു^മൈസുരു ദേശീയ പാതയിൽ ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. മരിച്ച നാലുപേരും മെഡിക്കൽ വിദ്യാർഥികളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.