മണ്ണില്ലാതെ വളർത്താം എയർ പ്ലാൻറ്സ്
text_fieldsഅൽപം പോലും മണ്ണില്ലാതെ വളരുന്ന ചെടികളുണ്ട്. വായുവിൽ തൂക്കിയിട്ട് വളർത്താവുന്ന ഇത്തരം ചെടികളാണ് എയർ പ്ലാൻറ്സ്. വായുവിൽ നിന്ന് ആവശ്യമായ ന്യൂട്രിയൻസ് വലിെച്ചടുക്കുന്നതിനാൽ മണ്ണില്ലാതെ വളർത്താൻ കഴിയുന്ന മനോഹരമായ ചെടികളാണിത്. കണ്ടാൽ പ്ലാസ്റ്റിക് ചെടികളാണെന്നേ തോന്നൂ. പൂക്കൾ വളർന്ന് വരുന്നതോടെ ഇതിെൻറ മനോഹാരിത വർധിക്കും. ഒരുപാട് വെറൈറ്റീസ് ഉണ്ട് എയർ പ്ലാൻറ്സിന്.
ഇൻഡോർ ആയും വളർത്തിയെടുക്കാം. പ്രത്യേക കെയറിങ് ആവശ്യമില്ല. എങ്കിലും രണ്ട് നേരവും വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം. ടില്ലാൻഷ്യ (Tillandsia) എന്നാണ് ശാസ്ത്രീയ നാമം. 650ൽ കൂടുതൽ വർഗങ്ങളുള്ള ജനുസിൽ പെട്ട ഇവ വിദേശരാജ്യങ്ങളിലാണ് കൂടുതലായും കണ്ടുവന്നിരുന്നത്. വിദേശ രാജ്യങ്ങളിൽ കാടുകളിലെ മരങ്ങളിൽ ധാരാളം പിടിച്ചു കിടക്കുന്നത് കാണാം. വേറെ വൃക്ഷത്തെ ആശ്രയിച്ചാലും ഇതൊരു പരാന്നസസ്യം (parasitic plant) അല്ല. ആശ്രയിക്കുന്ന വൃക്ഷത്തിൽ നിന്നു ഒരിക്കലും അതിെൻറ ആഹാരം വലിച്ചെടുക്കില്ല. അന്തരീക്ഷത്തിൽ നിന്നുമാണ് ആഹാരം സ്വീകരിക്കുന്നത്.
ഈ ചെടിയുടെ ഇലകളുടെ നിറം തന്നെ ഒരു സിൽവറി, ഗ്രേ, വൈറ്റ് ആണ്. ട്രൈകംസ് എന്ന സെൽ ഇലയിൽ കവർ ചെയ്തിട്ടുണ്ട്. അതാണ് അന്തരീക്ഷത്തിൽ നിന്ന് ആവശ്യമായ പോഷകങ്ങളും വെള്ളവും വലിച്ചെടുക്കുന്നത്.
സ്പാനിഷ് മോസ്
ഇതിെൻറ വെറൈറ്റിയാണ് സ്പാനിഷ് മോസ്. പേര് പോലെ ഇതൊരു 'പായൽ' വർഗത്തിൽപെട്ട ചെടിയല്ല. തണ്ടോ ഇലയോ ഇല്ലാത്ത എയർപ്ലാൻറാണിത്. നമുക്ക് ഇതിനെ മരക്കഷണങ്ങളിലും ഓർക്കിഡ് പോട്ടിലും പ്ലാസ്റ്റിക് ചരട്, ഹുക്ക് പോലെയുള്ള സാധനങ്ങളിലും തൂക്കിയിടാം.
ഇതിനെ അപ്പൂപ്പൻ താടി എന്നും വിളിക്കാറുണ്ട്. മെറ്റൽ വയറിൽ തൂക്കിയിടരുത്. മെറ്റലിെൻറ ചൂടു തട്ടിയാൽ ചെടി ചീത്തയാകും. ഓർക്കിഡിന് സ്പ്രേ ചെയ്യുന്ന പോലെ സ്പ്രേ ചെയ്യാം. ഓർക്കിടിെൻറ വളം ഇതിനും ഉപയോഗിക്കാം. ഈ ചെടി താഴേക്കാണ് വളരുന്നത്. താഴേക്കു തൂങ്ങി കിടക്കുന്നത് കാണാൻ നല്ല ഭംഗിയാണ്.
ഇവ സൂക്ഷിക്കാം
ഒരുപാട് സൂര്യപ്രകാശം അടിക്കുന്ന സ്ഥലത്തു വെക്കരുത്. തണലാണ് ഉചിതം. അധികം ചൂട് ഏൽക്കാത്ത വെയിൽ കുഴപ്പമില്ല. രണ്ടു നേരവും വെള്ളം സ്പ്രെ ചെയുമ്പോൾ ഗ്രേ കളർ മാറി ഗ്രീൻ കളർ വരും. രണ്ടു മാസം കൂടുമ്പോൾ ഏതേലും വളം സ്പ്രെ ചെയ്യുന്നത് നല്ലാതാണ്.
താഴേക്കു തൂങ്ങി കിടക്കുന്ന വള്ളി കട്ട് ചെയ്ത് വേറെ ചെടി വളർത്തിയെടുക്കാം. ഇതിെൻറ അരി ഇട്ടും കിളിപ്പിച്ചെടുക്കാം. അതിലും നല്ലത് വള്ളി പോലുള്ളവ കട്ട് ചെയ്തു വെക്കുന്നതാണ്. ബാൽക്കണയിൽ വളർത്താൻ പറ്റിയ ചെടിയാണ്. കുട്ടികൾക്ക് പോലും ഈ ചെടി വളർത്തിയെടുക്കാം. ഇപ്പോൾ ട്രെൻറിങ് ആണ് ഈ സ്പാനിഷ് മോസ്സ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.