Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.കെ.എം.ജി ബോധവത്കരണ...

എ.കെ.എം.ജി ബോധവത്കരണ കാമ്പയിൻ

text_fields
bookmark_border
എ.കെ.എം.ജി ബോധവത്കരണ കാമ്പയിൻ
cancel

ദുബൈ: ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായും മെട്രോ മെഡിക്കൽ സെന്‍ററുമായും സഹകരിച്ച് അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് ഡെന്‍റൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി) അജ്മാനിൽ ആരോഗ്യ-ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു.ആശാ ലേബർ ക്യാംപിൽ നടന്ന കാമ്പയിൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കോൺസുൽ പബിത്ര കുമാർ മജുംദാർ ഉദ്ഘാടനം ചെയ്തു.

തൊഴിലാളികൾക്കിടയിൽ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. പുതിയതായി ചുമതലയേറ്റ കോൺസുൽ ജനറൽ ഡോ. വിഷ്ണുവർധൻ റെഡ്ഡി എ.കെ.എം.ജിയുടെ ആരോഗ്യ ബോധവൽക്കരണ കാമ്പയിനുകൾക്ക് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. ഡോ. ഹനീഷ് ബാബുവും ഡോ. നസ്റിനും ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.

എ.കെ.എം.ജി പ്രസിഡന്‍റ് ഡോ. സുഗു മലയിൽ കോശി, ഡോക്ടർമാരായ ഫിറോസ് ഗഫൂർ, ജമാലുദ്ദീൻ അബൂബക്കർ, റെനി പൗലോസ്, വിനീത് സക്കറിയ, മിനി ജോൺ, സാജിത അഷ്റഫ്, ജയപ്രദീപ്, മനോജ് മാത്യു, എ.എ. സലീം, എം.എഫ്. ഡേവിസ് തുടങ്ങിയവർ സംബന്ധിച്ചു. ദുബൈ ജിൻകോ ലേബർ ക്യാമ്പിൽ നടന്ന ഗ്രീഷ്മകാല ആരോഗ്യ ബോധവൽകരണ ക്യാമ്പിന് ഡോക്ടർമാരായ അർച്ചന നായർ, നിതാ സലാം, പങ്കജം ഇന്ദ്രജിത്ത്, നയീം മൊയ്തീൻ തുടങ്ങിയവർ നേതൃത്വം നൽകി. യു.എ.ഇ. സർക്കാരിന്‍റെ ‘ഇയർ ഓഫ് ദ കമ്യൂണിറ്റി’, ‘ഇയർ ഓഫ് ദ ഫാമിലി’ എന്നീ പദ്ധതികളോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കാമ്പയിൻ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewscampaignAKMG
News Summary - AKMG Awareness Campaign
Next Story