Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഖിയാദ ഇന്‍റർസെക്ഷൻ വികസിപ്പിച്ചു

text_fields
bookmark_border
അബു ഹൈൽ, സലാഹുദ്ദീൻ റോഡുകളിലെ ഗതാഗതം കൂടുതൽ എളുപ്പമാകും
അൽ ഖിയാദ ഇന്‍റർസെക്ഷൻ വികസിപ്പിച്ചു
cancel
camera_alt

അൽ ഇത്തിഹാദ് റോഡിൽ അൽ ഖിയാദ കവലയിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ

ദുബൈ: അൽ ഇത്തിഹാദ് റോഡിൽ അൽ ഖിയാദ കവലയിൽ സമഗ്രമായ ഗതാഗത വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. അബു ഹൈൽ, സലാഹുദ്ദീൻ റോഡുകളിലേക്ക് പോകുന്ന വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിനായി അൽ ഇത്തിഹാദ് റോഡിൽനിന്ന് പുതിയൊരു ലെയ്ൻ കൂടി പുതുതായി നിർമിച്ചിട്ടുണ്ട്. ട്രാഫിക് സിഗ്നലുകളിലും സിഗ്നൽ സമയക്രമത്തിലും വരുത്തിയ മാറ്റങ്ങൾ പ്രദേശത്തെ ഗതാഗത തടസ്സങ്ങൾക്ക് വലിയ ആശ്വാസമാകും.

ദുബൈ-ഷാർജ യാത്രക്കാർ പ്രധാനമായും ഉപയോഗിക്കുന്ന അൽ ഇത്തിഹാദ് റോഡിലെ ഈ വികസനം നഗരത്തിലെ ജനസംഖ്യാ വളർച്ചയും ഗതാഗത തിരക്കും കണക്കിലെടുത്താണ് നടപ്പിലാക്കിയത്. പാരലൽ പാർക്കിങ് സ്ഥലങ്ങളും റോഡിന് നടുവിലെ ഡിവൈഡറിന്‍റെ ഒരു ഭാഗവും പ്രയോജനപ്പെടുത്തിയാണ് അൽ ഇത്തിഹാദ് റോഡിൽ നിന്ന് അബു ഹൈൽ സലാഹുദ്ദീൻ സ്ട്രീറ്റുകളിലേക്ക് തിരിയാൻ പുതിയ ലെഫ്റ്റ്-ടേൺ ലെയ്ൻ ഒരുക്കിയത്. ഇതുവഴി കവലയുടെ ശേഷി വർധിപ്പിക്കാൻ ആർ.ടി.എക്ക് സാധിച്ചു.

പുതിയ ക്രമീകരണങ്ങൾ നിലവിൽ വന്നതോടെ തിരക്കേറിയ സമയങ്ങളിൽ വാഹനം കാത്തുകിടക്കേണ്ടി വരുന്ന സമയത്തിൽ 15 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ആർ.ടി.എ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം റോഡിന്‍റെയും നടപ്പാതകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ, കോൺക്രീറ്റ് ബാരിയറുകൾ സ്ഥാപിക്കൽ, പുതിയ ട്രാഫിക് സിഗ്നൽ ടൈമിങ് എന്നിവയും വിജയകരമായി പൂർത്തിയാക്കി.

പ്രദേശവാസികൾക്കായി അബു ഹൈൽ സ്ട്രീറ്റിൽ പുതിയ പാർക്കിങ് സൗകര്യങ്ങളും വെളിച്ചത്തിനായി പുതിയ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ദേരയിലെ പ്രധാന സ്്ട്രീറ്റുകളായ അബു ഹൈൽ, സലാഹുദ്ദീൻ, അൽ ഖുദ്സ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന കവലയായതിനാൽ, ഈ വികസനം ഷാർജ-ദുബൈ യാത്രക്കാർക്കും സമീപവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Qiyadah Intersection Developed to Ease Traffic
Next Story