വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു
text_fieldsദുബൈ: പരിചയസമ്പന്നതയും തൊഴിൽ നൈപുണ്യവുമുള്ള പ്രഫഷനലുകൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് റിവേഴ്സ് മൈഗ്രേഷന്‍ അവസരമൊരുക്കുന്ന പദ്ധതികൾ കേരളത്തിൽ ഉയർന്നുവരേണ്ടതുണ്ടെന്ന് നജീബ് കാന്തപുരം എം.എൽ.എ അഭിപ്രായപ്പെട്ടു. കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി വാർഷിക കൗൺസിൽ യോഗം സമാപന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി ഗഫൂർ അധ്യക്ഷതവഹിച്ചു. പി.വി നാസർ, കെ.പി.എ സലാം, ചെമ്മുക്കൻ യാഹുമോൻ ഹാജി, സിദ്ദീഖ് കാലൊടി, മുഹമ്മദ് കമ്മിളി, സക്കീർ പാലത്തിങ്ങൽ, അബ്ദുസ്സമദ് ആനമങ്ങാട്, ശിഹാബ് ഇരിവേറ്റി, മുജീബ് കോട്ടക്കൽ, ശരീഫ് മലബാർ, സലീന പുലാക്കൽ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിയുടെയും പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികളുടെയും വനിത വിങ്ങിന്റെയും വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ ചടങ്ങിൽ അവതരിപ്പിച്ചു. മണ്ഡലം ഭാരവാഹികളായ ജൗഹർ കാട്ടുങ്ങൽ, ടി.പി. നാസർ, ശംസുദ്ദീൻ മണലായ, ഷമീർ ഒടമല, ഷിബിയാസ് കട്ടുപ്പാറ, ഷഹനാസ് ഹനീഫ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. അസ്കർ കാര്യവട്ടം സ്വാഗതവും ഷിഹാബ് കായങ്കോടൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.