അറബ് എലീറ്റ് ഫുട്ബാൾ അക്കാദമി ടൂർണമെന്‍റ് സമാപിച്ചു
text_fieldsദുബൈ: ദുബൈ സ്പോർട്സ് കൗൺസിൽ (ഡി.എ.സ്‌സി), ഡെൽറ്റ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച അറബ് എലീറ്റ് ഫുട്ബാൾ അക്കാദമി ടൂർണമെന്റ് ദുബൈ സ്പോർട്സ് സിറ്റിയിലും ദുബൈ സ്പോർട്സ് വേൾഡിലുമായി സമാപിച്ചു. യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 42 അക്കാദമികളെ പ്രതിനിധീകരിച്ച് 72 ടീമുകളിലായി 1,230 കളിക്കാർ ടൂർണമെന്‍റിൽ പങ്കെടുത്തു. അണ്ടർ-9 മുതൽ അണ്ടർ-14 വരെയുള്ള പ്രായപരിധികളിലായി അഞ്ച് ദിവസങ്ങളിൽ 225 മത്സരങ്ങളാണ് അരങ്ങേറിയത്.
വളർന്നുവരുന്ന ഫുട്ബാൾ പ്രതിഭകളെ കണ്ടെത്തുന്നതിനും പുതു സീസണിന് മുന്നോടിയായി അക്കാദമി താരങ്ങൾക്കുള്ള തയാറെടുപ്പ് ക്യാമ്പായും ടൂർണമെന്റ് മാറി. കായിക പ്രതിഭകളെ വളർത്തിയെടുത്ത് ദുബൈയെ ആഗോള കായിക കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടുള്ള 'ദുബൈ സ്പോർട്സ് സ്ട്രാറ്റജി 2033'-ന്റെ ഭാഗമായാണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

