Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏഷ്യകപ്പ്​​: ദുബൈയിൽ...

ഏഷ്യകപ്പ്​​: ദുബൈയിൽ 11 മത്സരങ്ങൾ, അബൂദബിയിൽ എട്ട്​

text_fields
bookmark_border
Asia Cup
cancel
camera_alt

Asia Cup

ദുബൈ: എഷ്യകപ്പ്​ 2025 ക്രിക്കറ്റ്​ ടൂർണമെൻറിലെ മത്സരങ്ങളുടെ വേദിയും സമയക്രമവും പുറത്തുവിട്ട്​ എമിറേറ്റ്​സ്​ ക്രിക്കറ്റ്​ ബോർഡ്​. സെപ്​റ്റംബർ 9മുതൽ 28വരെ അരങ്ങേറുന്ന മൽസരങ്ങളിൽ 11എണ്ണം ദുബൈയിലും എട്ടെണ്ണം അബൂദബിയിലുമാണ്​ അരങ്ങേറുന്നത്​. ആകെ 19 മത്സരങ്ങളിൽ സെപ്​റ്റംബർ 15ന്​ അരങ്ങേറുന്ന യു.എ.ഇ-ഒമാൻ മത്സരമൊഴികെയുള്ളവ വൈകുന്നേരം 6.30നാണ്​ ആരംഭിക്കുക. യു.എ.ഇ-ഒമാൻ മത്സരം വൈകുന്നേരം 4ന്​ ആരംഭിക്കുമെന്നും അധികൃതർ ശനിയാഴ്ച പുറത്തുവിട്ട സമയക്രമത്തിൽ വ്യക്​തമാക്കുന്നു.

സെപ്​റ്റംബർ 9ലെ ആദ്യ മത്സരം അബൂദബിയിൽ അഫ്​ഗാനിസ്താനും ഹോങ്​ഗോങും തമ്മിലാണ്​. രണ്ടാം ദിവസം സെപ്​റ്റംബർ 10നാണ്​ ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയുമായി നടക്കുന്ന മത്സരത്തിന്​ ദുബൈയാണ്​ വേദിയാകുന്നത്​. ആരാധകർ വളരെ പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം സെപ്​റ്റംബർ 14ന്​ ദുബൈയിലാണ്​ അരങ്ങേറുന്നത്​. ഏഷ്യാകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ വെള്ളിയാഴ്ച വൈകുന്നേരം 5മണി മുതൽ​ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്​​.

അബൂദബിയിൽ നടക്കുന്ന മത്സരങ്ങൾക്ക്​ 40ദിർഹമും ദുബൈയിൽ നടക്കുന്ന മത്സരങ്ങൾക്ക്​ 50ദിർഹമും മുതലാണ്​ ടിക്കറ്റ്​ നിരക്ക്​. പ്ലാറ്റിനം ലിസ്റ്റ്​ വെബ്​സൈറ്റിലാണ്​ ടിക്കറ്റുകൾ നിലവിൽ ലഭ്യമായിട്ടുള്ളത്​. വരും ദിവസങ്ങളിൽ ദുബൈ ഇൻറർനാഷണൽ സ്​റ്റേഡിയത്തിലെയും അബൂദബി സായിദ്​ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിലെയും ടിക്കറ്റ്​ ഓഫീസുകളിലും ലഭ്യമായിത്തുടങ്ങും.

നേരത്തെ ഓൺലൈനിൽ മത്സരങ്ങളുടെ വ്യാജ ടിക്കറ്റുകൾ പ്രചരിക്കുകയും ജാഗ്രത പാലിക്കണമെന്ന്​ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇത്തരം വ്യാജ ടിക്കറ്റുമായി എത്തുന്ന കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാവില്ലെന്നും ഇക്കാര്യത്തിൽ ക്രിക്കറ്റ് ആരാധകർ ജാഗ്രത പാലിക്കണമെന്നും എ.സി.സി നിർദേശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asia CupGulf Newscricket tournamentUAE
News Summary - Asia Cup: 11 matches in Dubai, eight in Abu Dhabi
Next Story