ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു
text_fieldsഡോ. പീറ്റര്‍ കാര്‍ട്ടര്‍, ഷൈയ്ല ട്ലോ, ഡോ. നിതി പാല്, വിശാല്‍ ബാലി, ജെയിംസ് ബുക്കാന്
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ‘ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് 2025’ന്റെ ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. ആരോഗ്യ പരിചരണ രംഗത്തെ ആഗോള വിദഗ്ധരായ അഞ്ച് പേരെയാണ് ഗ്രാന്‍ഡ് ജൂറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബോട്സ്വാനയിലെ മുന്‍ ആരോഗ്യ മന്ത്രിയും പാര്‍ലമെന്റംഗവും ആഫ്രിക്കന്‍ ലീഡേര്‍സ് മലേറിയ അലയന്‍സ് സ്പെഷല്‍ അംബാസഡറും ഗ്ലോബല്‍ എച്ച്.ഐ.വി പ്രിവെന്‍ഷന്‍ കോ അലീഷന്‍ കോ ചെയര്‍പേഴ്സനുമായ ഷൈയ്ല ട്ലോ, സിഡ്നിയിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഡബ്ല്യൂ.എച്ച്.ഒ കൊളാബറേറ്റിങ് സെന്റര്‍ ഫോര്‍ നഴ്സിങ്ങിന്റെ അഡ്ജങ്ക്റ്റ് പ്രഫസറും ഹ്യൂമണ്‍ റിസോര്‍സസ് ഫോര്‍ ഹെല്‍ത്ത് ജേണലിന്റെ എഡിറ്റര്‍ ഓഫ് എമരിറ്റസുമായ ജെയിംസ് ബുക്കാന്, ഒ.ബി.ഇ അവാര്‍ഡ് ജേതാവ് (ഓഫിസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍), സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സൽട്ടന്റ്, എൻ.എച്ച്.എസ് സെന്‍ട്രല്‍-നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മുന്‍ സി.ഇ.ഒ, റോയല്‍ കോളജ് ഓഫ് നഴ്സിങ് മുന്‍ സി.ഇ.ഒയുമായ ഡോ. പീറ്റര്‍ കാര്‍ട്ടര്‍, ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന് പ്രസിഡന്റ് ഇലക്റ്റ്, ഫ്രാന്‍സിലെ എ.എക്സ്.എ എസന്റി ഓൾ സീനിയര്‍ കണ്‍സൽട്ടന്റ്, ഹാർബർ ബോര്‍ഡ് ചെയര്‍, യു.കെയിലെ ഹെൽത്ത് 4 ഓൾ അഡ്വൈസറിയുടെ മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നിതി പാല്, ഏഷ്യാ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിങ്സ് എക്സിക്യൂട്ടിവ് ചെയര്മാന്, ടി.പി.ജി ഗ്രോത്ത് സീനിയര്‍ അഡ്വൈസർ, നീയോനേറ്റ്സ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വിശാല്‍ ബാലി എന്നിവരാണ് ഗ്രാന്‍ഡ് ജൂറി അംഗങ്ങള്‍.
ദുബൈയിലാണ് ഇത്തവണ പുരസ്കാര വിതരണ ചടങ്ങ്. 199 രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാരില്‍നിന്നും ഒരു ലക്ഷം രജിസ്ട്രേഷനുകളാണ് ഇത്തവണ ലഭിച്ചത്. അവസാന റൗണ്ടിലെത്തുന്ന 10 മത്സരാർഥികളിൽനിന്നാണ് ഗ്രാൻഡ് ജൂറി ഏറ്റവും മികവുറ്റ നഴ്സിനെ തിരഞ്ഞെടുക്കുക. 250,000 യു.എസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡാണ് ജേതാവിന് ലഭിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.