യു.എ.ഇ. സന്ദർശിക്കുന്നവർ ഇൗ മരുന്നുകൾ കൊണ്ടുവരരുത്
text_fieldsദുബൈ: യു.എ.ഇയിലേക്ക് വരുന്ന വിദേശികൾ ശ്രദ്ധിക്കുക. നാട്ടിൽ സുലഭമായികിട്ടും എന്ന് കരുതി എല്ലാമരുന്നുകളും ഇവിടേക്ക് കൊണ്ടുവരരുത്. ജീവിതകാലം മൂഴുവൻ ജയിലിൽ കിടത്താൻ ശേഷിയുള്ള മരുന്നുകൾ ഇക്കൂട്ടത്തിൽ ഉണ്ടാവാം. മയക്കുമരുന്നായും മറ്റും ഉപയോഗിക്കാൻ സാധ്യതയുള്ള മരുന്നുകൾക്കാണ് രാജ്യം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. മനുഷ്യെൻറ മാനസിക നിലയെ ബാധിക്കുന്ന മരുന്നുകൾക്കും നിരോധം ബാധകമാണ്.
ആൽഫാ മെഥിലി ഫെൻറ്റാനിൽ, ബീറ്റാ മെഥഡോൾ, കനബിസ്, കൊഡോക്സിം, കോൺസൻട്രേഷൻ ഒാഫ് േപാപ്പി സ്ട്രോ, ഫെൻറ്റാനിൻ, മെഥഡോൺ, മോർഫിൻ, ഒ.പി.എം, ഒാക്സി കൊഡോൻ, ഫിനോപെറിഡിൻ, ട്രെമിപെരിഡിൻ, കെറ്റാമിൻ, കോഡിൻ, കാതിനോൽ, ആംഫിറ്റാമിൽ, പെൻറ്റോബാർബിറ്റാൽ, ബ്രൊമാസി പാം,റിസ്പെറിഡോൺ, ട്രെമാഡോൾ എന്നീ മരുന്നുകളാണ് നിരോധിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ചിലതിന് പൂർണ നിരോധനവും ഏതാനും മരുന്നുകൾക്ക് നിയന്ത്രണവുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം മരുന്നുകൾ രാജ്യത്ത് എത്തുന്നുണ്ടോ എന്നറിയാൻ കർശന പരിശോധന ആരോഗ്യ മന്ത്രാലയം നടത്തുന്നുണ്ട്. പ്രത്യേകിച്ചും ബ്ലൂ കോളർ തൊഴിലാളികൾക്കിടയിലാണ് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നിരീക്ഷണം നടത്തുന്നത്. ഇൗ മരുന്നുകളുമായി എത്തുന്നവരെ അറസ്റ്റ് ചെയ്തു ജയിലിടക്കാൻ മന്ത്രി തലത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യു.എ.ഇയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരോധിക്കപ്പെട്ട മരുന്നുകളുടെ വിവരങ്ങൾ യാത്രക്കാർ മനസിലാക്കണമെന്നും നിർദ്ദേശമുണ്ട്. ചില മരുന്നുകൾ ഡോക്ടറുടെ കുറിപ്പോടുകൂടി മാത്രമേ രാജ്യത്തേക്ക് കൊണ്ടുവരാനാകൂവെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അസി. അണ്ടർ സെക്രട്ടറി അമീൻ ഹുസൈൻ അൽ അമിറി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.