ബുർജിെൻറ ഉയരങ്ങളിൽ ഇനി കൂടുതൽ വിസ്മങ്ങൾ
text_fieldsദുബൈ: നിർമാണ ചാതുരിയുടെ മുകളറ്റമായ ബുർജ് ഖലീഫ ഇനി കൂടുതൽ സുന്ദരം. പുത്തൻ ഡിജിറ്റൽ സാേങ്കതിക വിദ്യയിൽ വിരിയുന്ന ചിത്രങ്ങളാണ് ബുർജിെൻറ ഭംഗിയെ കൂടുതൽ ഉയരങ്ങളിലെത്തിക്കുന്നത്.
ദുബൈ മാളിൽ നിന്നുള്ള ബുർജ് ഖലീഫ അറ്റ് ദ് ടോപ് പ്രവേശന ഭാഗം കൂടുതൽ വിപുലപ്പെടുത്തിയിട്ടുമുണ്ട്. സന്ദർശകരുടെ ചലനത്തിനൊപ്പം രൂപപ്പെടുന്ന കലാരൂപങ്ങളുടെയും ബുർജ് ഖലീഫയുടെയും ദുബൈയുടെയും വളർച്ച വിവരിക്കുന്ന ചിത്രീകരണവും ഇന്നലെ പ്രകാശനം ചെയ്തു.
നാലുമീറ്റർ ഉയരത്തിലുള്ള ബുർജ് ഖലീഫയുടെ ചെറുരൂപത്തിലാണ് പ്രകാശവും ശബ്ദവും ജുഗൽബന്ധി തീർക്കുന്ന വിസ്മയം ഒരുക്കിയിരിക്കുന്നത്.
വീഡിയോ വാളിനടുത്ത് സ്ഥാപിച്ചിരിക്കുന്ന സെൻസറുകളിൽ പതിയുന്ന ചലനങ്ങളാണ് തത്സമയ ഡിജിറ്റൽ ചിത്രങ്ങളായി മാറുന്നത്.
കടൽ, മരുമണൽ, മൊസൈക്ക്, ജലം എന്നീ തീമുകളിലാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്.
സന്ദർശനത്തിെൻറ ഒാരോ ഘട്ടത്തിലും ആസ്വദിക്കാൻ കഴിയും വിധത്തിൽ ക്രമീകരിക്കുക എന്ന പ്രതിബന്ധതയുടെ ഭാഗമാണ് ആകർഷകമായ പുത്തൻ ക്രമീകരണങ്ങളെന്ന് ഇമാർ പ്രോപ്പർട്ടീസ് എക്സി.ഡയറക്ടർ അഹ്മദ് അൽ ഫലാസി മാധ്യമങ്ങളോടു പറഞ്ഞു.
വിശാലമായ വി.െഎ.പി വിശ്രമ ലോബിയും സെൽഫ് ടിക്കറ്റിങ് കൗണ്ടറുകളും പുതുതായി ക്രമീകരിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.