Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകമോൺ കമോൺ ഏറ്റുപാടി...

കമോൺ കമോൺ ഏറ്റുപാടി ഷാർജ; ഒഴുകിയെത്തിയത്​ ലക്ഷങ്ങൾ

text_fields
bookmark_border
കമോൺ കമോൺ ഏറ്റുപാടി ഷാർജ; ഒഴുകിയെത്തിയത്​ ലക്ഷങ്ങൾ
cancel

ഷാർജ: ഒാരോ വർഷവും ഗൾഫ് മാധ്യമം ഷാർജയിൽ സംഘടിപ്പിക്കുന്ന കമോൺ കേരള എക്സ്പോ പ്രവാസികൾ നെഞ്ചോട് ചേർക്കുന്നതാണ ് ചരിത്രം. ആ ചരിത്രം തന്നെ ആവർത്തിക്കപ്പെടുന്ന കാഴ്ചയാണ് മൂന്നാമത് കമോൺ കേരള എക്സ്പോയും തെളിയിക്കുന്നത്. രണ്ട ാം ദിനമായ വെള്ളിയാഴ്ച ജനത്തിരക്കും മേളത്തിളക്കവും കൊണ്ട്​ അക്ഷരാർഥത്തിൽ മലയാളനാടി​​​​െൻറ ഉത്സവനഗരിയായി കമ ോൺ കേരള മാറി.

കഴിഞ്ഞ രണ്ട്​ വർഷങ്ങളി​ലെ വെള്ളിയാഴ്​ച തിരക്കിനെ മറികടക്കുന്ന മട്ടിൽ ജനം ഒഴുകിയെത്തിയതോടെ അറബ്​ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ ഉത്സവം ജനപങ്കാളിത്തത്തിൽ സ്വന്തം റെക്കോഡ്​ തിരുത്തിക്കുറിച്ചു. വിശാലമായ എക്​സ്​പോ സ​​​െൻററി​​​​െൻറ ഇടനാഴികൾ ആൾത്തിരക്കിൽ മുങ്ങി. വ്യാപാര സ്​റ്റാളുകളിലും ഭക്ഷണ ​ൈവവിധ്യങ്ങളുടെ ടേസ്​റ്റി ഇന്ത്യ ഭക്ഷ്യമേളയിലും എത്തിപ്പെടാനാവാത്ത തിരക്കായിരുന്നു. അവസാനം സംഘാടകർക്ക് ടിക്കറ്റ് വിതരണം നിർത്തിവെച്ചാണ് ജനബാഹുല്യം കുറച്ചത്.

രാജ്​ കലേശി​​​​െൻറ നേതൃത്വത്തിൽ കുടുംബങ്ങൾക്കായി ഒരുക്കിയ മത്സരം അവതരണ മികവുകൊണ്ടും ഉന്നത നിലവാരം കൊണ്ടും ഏറെ ജനശ്രദ്ധ നേടി. വികസനവും മുന്നേറ്റവും ലക്ഷ്യമിടുന്ന ജനസമൂഹത്തിനും സംരംഭകർക്കും ഒഴിച്ചുകൂടാനാവാത്ത മാർഗനിർദേശം പകർന്ന്​ ആസ്​റ്റർ ഡി.എം. ഹെൽത്​കെയർ ചെയർമാൻ ഡോ. ആസാദ്​ മൂപ്പൻ നടത്തിയ പ്രഭാഷണം കേൾക്കാൻ സ്​ത്രീകളും യുവജനങ്ങളുമുൾപ്പെടെ ഒരുപാടുപേരാണ്​ ഒത്തുചേർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCome on Kerala 2020
News Summary - COK 2020 Crowed -Gulf News
Next Story