ചിരിയുടെ പെരുമഴയായി ‘കളേഴ്സ് ലാഫ്റ്റർ നൈറ്റ്’ വീണ്ടുമെത്തുന്നു
text_fieldsദുബൈ: മിഡിലീസ്റ്റിൽ ഏറെ ആരാധകരുള്ള സ്റ്റാൻഡ് അപ് കോമഡി സീരീസ് ആയ ‘കളേഴ്സ് ലാഫ്റ്റർ നെറ്റി’ന്റെ ഈ വർഷത്തെ ആദ്യ ഷോയിൽ കൊമേഡിയൻ നിർമൽ പിള്ള അരങ്ങിലെത്തുന്നു. സെപ്റ്റംബർ 13ന് ദുബൈ അൽ സുഫൂഹിലെ ജെംസ് വെലിങ്ടൺ ഇന്റർനാഷനൽ ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ, തന്റെ പുതിയ സ്റ്റാൻഡ് അപ് സ്പെഷൽ ‘സൗത്ത് സൈഡ് സാമുറായി’യുമായാണ് നിർമൽ എത്തുന്നത്.
വിഷയ പരിമിതികൾ ഇല്ലാത്ത ലൈവ് പെർഫോർമൻസ് കാണാനുള്ള അവസരമാണ് യു.എ.ഇ നിവാസികൾക്കായി കളേഴ്സ് ടി.വി ഒരുക്കുന്നത്. ഇംഗ്ലീഷിലാകും മുഖ്യ അവതരണമെങ്കിലും മലയാളത്തിലും തമിഴിലുമുള്ള പഞ്ച് ലൈനുകൾ പൊട്ടിച്ചിരികളും കൈയടിയും ഉയർത്തുമെന്നുറപ്പ്. ഇന്ത്യയിലെ തന്നെ മുൻനിര ഹാസ്യകലാകാരന്മാരായ ഗൗരവ് കപൂർ, അമിത് ടണ്ടൺ, അനുഭവ് സിങ് ബസി, രാഹുൽ ദുവ എന്നിവരെ അണിനിരത്തിയുള്ള കളേഴ്സ് ലാഫ്റ്റർ നൈറ്റ്, ‘വൗ’ അവാർഡ്സ് മിഡിൽ ഈസ്റ്റ് 2024ൽ ബെസ്റ്റ് ഇൻറഗ്രേറ്റഡ് മാർക്കറ്റിങ് പ്രോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. ഈ മാസം തുടങ്ങുന്ന മൂന്നാം എഡിഷനിലും പ്രശസ്ത സ്റ്റാൻഡ്-അപ് കൊമേഡിയന്മാർ പ്രേക്ഷകരുടെ മുമ്പിലെത്തും. ടിക്കറ്റുകൾ 100ദിർഹം, 150ദിർഹം, 200ദിർഹം എന്നീ നിരക്കുകളിൽ ലഭ്യമാണ്. https://dubai.platinumlist.net/event-tickets/100897/colors-laughter-night-ft-nirmal-pillai ലോഗിൻ ചെയ്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.