യുവാക്കൾക്ക് ജീവിതോപാധി നാട്ടിൽ തന്നെ ഒരുക്കുക ലക്ഷ്യം –മുഖ്യമന്ത്രി
text_fieldsഷാർജ: യുവാക്കൾക്ക് സുസ്ഥിരമായ ജീവിതോപാധി നാട്ടിൽ തന്നെ ഒരുക്കുകയാണ് കേരള പുനർനിർമാണത്തിെൻറ ലക്ഷ്യ മെന്നും ഇതിന് സംസ്ഥാനത്തിെൻറ സമ്പദ് വ്യവസ്ഥ പരിവർത്തിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന കമോൺ കേരളയുടെ ഭാഗമായ ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്ന ു അദ്ദേഹം. നവകേരള നിർമിതിക്ക് ‘കേമാൺ കേരള’ ശക്തി പകരുമെന്നും പിണറായി വിജയൻ പറഞ്ഞു.
സാമൂഹികരംഗത്തെ വലിയ നേട്ടം ഉൽപാദന രംഗത്തും കൈവരിക്കാൻ നമുക്ക് സാധിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ മാത്രമേ ഉൽപാദന രംഗത്ത് വളർച്ച നേടാൻ സാധിക്കൂ. ഭൂപരിഷ്കരണത്തിനൊപ്പം കേരളത്തെ മുന്നോട്ട് നയിച്ചതിൽ പ്രവാസത്തിനും പ്രവാസികൾക്കും വലിയ പങ്കുണ്ട്. ആധുനിക യു.എ.ഇ കെട്ടിപ്പടുക്കുന്നതിലും മലയാളികൾ സജീവ സാന്നിധ്യമായി. പ്രളയകാലത്ത് ആദ്യം സഹായഹസ്തം നീട്ടിയത് യു.എ.ഇ ആയിരുന്നു. അതുപോലെ മറ്റു ഭാഗങ്ങളിൽനിന്നും സഹായ വാഗ്ദാനമുണ്ടായിരുന്നു. ഇതുവഴി നമ്മുടെ പുനർനിർമാണത്തിന് ആവശ്യമായ മുഴുവൻ തുകയും കണ്ടെത്താൻ സാധിക്കുമായിരുന്നു. എന്നാൽ, ചില സാേങ്കതിക കാരണങ്ങൾ കൊണ്ട് അവ സ്വീകരിക്കാനായില്ല. അത് മറ്റൊരു ഭാഗമാണ്. അക്കാര്യം പറയാൻ ഇൗവേദി ഉപയോഗിക്കുന്നില്ല. എന്നിരുനാലും നാം അതിജീവിക്കുക തന്നെ ചെയ്യും. പ്രളയത്തിൽ നഷ്ടപ്പെട്ട വീടുകൾ ഏപ്രിലോടെ പൂർണമായി പുനർനിർമിക്കും.
പശ്ചാത്തല വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. ശബരിമലയിൽ വിമാനത്താവളം നിർമിക്കാൻ പഠനം നടക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാതയുടെ വികസനം പൂർത്തീകരിക്കും. തീരദേശ ഹൈവേയും മലയോര ഹൈവേയും നിർമിക്കും. വിനോദസഞ്ചാര മേഖലക്ക് കുതിച്ചുചാട്ടം സാധ്യമാക്കുന്ന കോവളം^ബേക്കൽ ജലപാത 2020ൽ പൂർത്തിയാക്കും. കിഫ്‌ബി 41,000 കോടി രൂപയുടെ പദ്ധതികൾക്ക് ഇതിനകം അനുമതി നൽകി കഴിഞ്ഞു. രണ്ടു വർഷത്തിനകം 50000 കോടിയുടെ പദ്ധതിക്ക് കൂടി അനുമതി നൽകാനാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഗെയിൽ പൂർത്തിയായാൽ പാചകവാതക വില കുറയും’
ഗെയിൽ പൈപ്പ് ലൈൻ പൂർത്തിയായാൽ പാചക വാതക വില 35 ശതമാനം കുറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. ഒാേട്ടാറിക്ഷകളുടെ ഇന്ധന വിലയിലും സമാനമായ കുറവുണ്ടാകും. ഇത് ഒാേട്ടാ ഡ്രൈവർമാർക്ക് ഉപകാരപ്പെടും. പ്രളയം ഉണ്ടായിരുന്നില്ലെങ്കിൽ ഗെയിൽ പൈപ്പ് ലൈൻ ഇതിനകം പൂർത്തിയാകുമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.