Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right40 പൂച്ചകളെ...

40 പൂച്ചകളെ പൂട്ടിയിട്ട്​ പീഡിപ്പിച്ച അറബ്​ വനിതയെ നാടുകടത്താൻ ഉത്തരവ്​

text_fields
bookmark_border
40 പൂച്ചകളെ പൂട്ടിയിട്ട്​ പീഡിപ്പിച്ച അറബ്​ വനിതയെ നാടുകടത്താൻ ഉത്തരവ്​
cancel
അബൂദബി: പൂച്ചകളെ ഇടുങ്ങിയ മുറിയിൽ പൂട്ടിയിട്ട്​ പീഡിപ്പിച്ച അറബ്​ സ്​ത്രീയെ നാടുകടത്താൻ അബൂദബി കോടതി ഉത്തരവിട്ടു. സ്​ത്രീ താമസിച്ചിരുന്ന വില്ലയിലെ ഇടുങ്ങിയ മുറിയിൽ 40 പൂച്ചകളെയാണ്​ പൂട്ടിയിട്ട്​ പീഡിപ്പിച്ചതായി കണ്ടെത്തിയത്​. എല്ലാ പൂച്ചകളും മോശം ആരോഗ്യാവസ്​ഥയിലായിരുന്നു.   പൂച്ചകളെ തേടിപ്പിടിച്ച്​ ത​​​െൻറ വില്ലയിൽ സൂക്ഷിക്കുകയും വാണിജ്യ പെർമിറ്റില്ലാതെ വിൽപന നടത്തുകയുമായിരുന്നു ഇവരുടെ പതിവെന്ന്​ ​കോടതി രേഖകൾ വ്യക്​തമാക്കുന്നു. വില്ലയിൽനിന്ന്​ ദുർഗന്ധം വമിച്ചതിനെ തുടർന്ന്​ സമീപവാസികളുടെ പരാതിയിൽ പരിശോധന നടത്തിയപ്പോഴാണ്​ പൂച്ചകളെ കണ്ടെത്തിയത്​. തുടർന്ന്​ പബ്ലിക്​ പ്രോസിക്യൂഷൻ ഇവരെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു. പൂച്ചകളെ ചികിത്സ നൽകി പുനരധിവസിപ്പിക്കാൻ എമിറേറ്റ്​സ്​ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റാനും പ്രോസിക്യൂഷൻ നിർദേശിച്ചു. എന്നാൽ, പൂച്ചകളെ മോശം രീതിയിൽ പരിചരിച്ചു, ലൈസൻസില്ലാതെ അവയുടെ വിൽപന നടത്തി തുടങ്ങിയ കുറ്റങ്ങൾ പ്രതി കോടതിയിൽ നിഷേധിച്ചു. 40 വർഷമായി താൻ പൂച്ചയെ വളർത്തുന്നുണ്ടെന്നും ഇത്​ ത​​​െൻറ ഹോബിയാണെന്നും അവർ പറഞ്ഞു. എന്നാൽ, സ്​ത്രീ കുറ്റക്കാരിയാണെന്ന്​ ​േകാടതി വിധിച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtgulf newsmalayalam news
News Summary - court-uae-gulf news
Next Story