ഹിറ്റായി ഡോഗ്സ് ഡേ ഔട്ട്
text_fields സാഹസിക-വിനോദ യാത്രകളില്‍ നായയെ കൂടെകൂട്ടുന്നതിന് അവസരമൊരുക്കുന്ന റാക് ആനിമല്‍ വെല്‍ഫെയര്‍ സെന്റര്‍ (റാക് എ.ഡബ്ളിയു.സി) പദ്ധതിക്ക് കൈയടിച്ച് മൃഗസ്നേഹികള്‍. മൃഗങ്ങളുടെ പരിചരണത്തിന് കരുതല്‍ ഒരുക്കുന്ന റാസല്‍ഖൈമയിലെ മൃഗ സംരക്ഷണ കേന്ദ്രത്തിന്റെ മഹത്തായ പദ്ധതിയായാണ് സംരംഭത്തെ വിശേഷിപ്പിക്കപ്പെടുന്നത്. ‘ഡോഗ്സ് ഡേ ഔട്ട്’ എന്ന പേരില്‍ എ.ബ്ളിയു.സി പദ്ധതി നടപ്പാക്കിവരുന്നത്. മൃഗങ്ങളെ കൂടെ വളര്‍ത്തണമെന്ന ആഗ്രഹം വിവിധ കാരണങ്ങളാല്‍ നിറവേറ്റാന്‍ കഴിയാത്തവരും റാസല്‍ഖൈമയിലത്തെുന്ന സന്ദര്‍ശകരുമാണ് പദ്ധതി ഉപയോഗപ്പെടുത്തുന്നത്.
പാര്‍ക്ക്, ബീച്ച്, ഹൈക്കിങ് യാത്രകളിലും വീടുകളിലേക്കും തങ്ങള്‍ക്കിഷ്ടപ്പെട്ട നായയെ സൗജന്യമായി കൂടെ കൂട്ടാന്‍ അനുവദിക്കുന്നുവെന്നതാണ് ‘ഡോഗ്സ് ഡേ ഔട്ട്’ പദ്ധതിയെ ശ്രദ്ധേയമാക്കുന്നത്. റാസല്‍ഖൈമയിലെ മൃഗസംരക്ഷണ ഷെല്‍ട്ടറില്‍ നിലവില്‍ 400ലേറെ നായ്ക്കളുണ്ട്. നായ്ക്കളുടെ എണ്ണം ദിവസവും വര്‍ധിക്കുന്നുമുണ്ട്. പരിമിതമായ ജീവനക്കാരാണ് മൃഗസംരക്ഷണ കേന്ദ്രത്തിലുള്ളത്. നായ്ക്കള്‍ക്കെല്ലാം ദിവസവും നിശ്ചിത സമയം നടത്തത്തിന് സൗകര്യമൊരുക്കുന്നുണ്ട്.
മനുഷ്യരുമായി പ്രത്യേക ബന്ധം സ്ഥാപിക്കാന്‍ പ്രാപ്തമാക്കുന്നതിനായാണ് ‘ഡോഗ്സ് ഡേ ഔട്ട്’ പ്രോഗ്രാം അവതരിപ്പിച്ചതെന്ന് ആനിമല്‍ വെല്‍ഫെയര്‍ സെന്ററിലെ സര്‍വീസ് മാനേജര്‍ ലാന ആസാദ് പറയുന്നു. നായ്ക്കള്‍ക്ക് ഷെല്‍ട്ടറില്‍ നിന്ന് പുറത്തുകടക്കാന്‍ അവസരം ലഭിക്കുന്നത് വലിയ കാര്യമാണ്. ഏതൊരാള്‍ക്കും ‘ഡോഗ്സ് ഡെ ഔട്ട്’ പ്രോഗ്രാമിന്റെ ഭാഗമാകാം.
ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ സന്നദ്ധമാകുന്നവരെ ഒരു നായയുമായി ഇണക്കമുള്ളവരാക്കുന്ന പ്രവൃത്തികള്‍ക്ക് റാക് എ.ഡബ്ളിയു.സി നേതൃത്വം നല്‍കും. പൂച്ച, ആമ, ആട് തുടങ്ങിയവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും പൊതുജനങ്ങള്‍ക്ക് പങ്കാളികളാകാമെന്നും ലാന വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.