Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയിൽ പ്രഫഷനൽ അക്കൗണ്ടും പേഴ്സനൽ അക്കൗണ്ടും വേണം: ദുബൈ ഹെൽത്ത് അതോറിറ്റി

text_fields
bookmark_border
Falsely Declared Pregnant After 3 Tests Govt hospital
cancel

ദുബൈ: ദുബൈയിൽ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയിൽ പ്രഫഷനൽ അക്കൗണ്ടും, പേഴ്സനൽ അക്കൗണ്ടും ഉണ്ടായിരിക്കണമെന്ന് നിർദേശം. ദുബൈ ഹെൽത്ത് അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. പേഴ്സനൽ അക്കൗണ്ട് വഴി രോഗികളുമായി ആശയവിനിമയം നടത്തരുതെന്നും ഡി.എച്ച്.എ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയുള്ള ആരോഗ്യസേവനങ്ങൾ നിയമവിധേയമാക്കുന്ന നടപടികളുടെ ഭാഗമായാണ് നിർദേശം. ഡി.എച്ച്.എ ലൈസൻസിൽ രേഖപ്പെടുത്തിയിട്ടുള്ള ഔദ്യോഗിക പേര്, തസ്തിക, യോഗ്യത, സ്പെഷാലിറ്റി എന്നിവ മാത്രമേ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉപയോഗിക്കാവൂ.

ലൈസൻസിൽ ഇല്ലാത്ത കോസ്മെറ്റിക്/ബ്യൂട്ടി എക്സ്പർട്ട് തുടങ്ങിയ കൃത്രിമ പദവികൾ ഉപയോഗിക്കാൻ പാടില്ല. അംഗീകൃത മെഡിക്കൽ ബിരുദമുള്ളവർക്കും പിഎച്ച്.ഡി ഉള്ളവർക്കും മാത്രമേ ‘ഡോക്ടർ’ എന്ന്​ ഉപയോഗിക്കാൻ അനുവാദമുള്ളൂ. രോഗികളുടെ വിവരങ്ങളുടെയും ചിത്രങ്ങളുടെയും സ്വകാര്യത പൂർണമായും സംരക്ഷിക്കപ്പെടണം. രോഗിയുടെ വിവരങ്ങളോ ചിത്രങ്ങളോ പങ്കുവെക്കുന്നതിന് മുൻപ് അവരുടെയോ, 18 വയസ്സിൽ താഴെയുള്ള കുട്ടികളാണെങ്കിൽ രക്ഷിതാക്കളുടെയോ രേഖാമൂലമുള്ള അനുമതി വാങ്ങണം. ദുബൈയിൽ താൽക്കാലിക സേവനത്തിനെത്തുന്ന സന്ദർശക ഡോക്ടർമാർക്കും ഈ നിയമങ്ങൾ ബാധകമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dubai Health Authority Mandates Professional and Personal Social Media Accounts for Doctors
Next Story